കോവളം: കടലില്‍ മൂന്നുവിദ്യാര്‍ത്ഥിനികള്‍ തിരയില്‍പ്പെട്ടതില്‍ ദുരൂഹതകള്‍ ഏറെ . രക്ഷാപ്രവര്‍ത്തനം തുടരുന്നു. തിരുവനന്തപുരത്ത് കോവളത്തിനടുത്തണ് സംഭവം. അടുത്ത് കടലില്‍ മൂന്നുവിദ്യാര്‍ത്ഥിനികള്‍ തിരയില്‍പ്പെട്ടതില്‍ ദുരൂഹതകള്‍ ഏറെ. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കോസ്റ്റല്‍ പൊലീസിന്റെ ബോട്ടില്‍ വെള്ളിയാഴ്ച രാത്രി 9.45 ഓടെ ലീവേര്‍ഡ് വാര്‍ഫിലെത്തിച്ച നിഷയുടെ മൃതദേഹം പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Also : കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി ; നന്ദി പറഞ്ഞ് കേരള പൊലീസ്
വിഴിഞ്ഞം കിടാരക്കുഴിയില്‍ കിടങ്ങില്‍ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സരോജയുടെയും മകള്‍ നിഷ (20), കോട്ടുകാല്‍ പുന്നവിളയില്‍ വിജയഭവനില്‍ ശരണ്യ(20), കോട്ടുകാല്‍ പുന്നവിളയില്‍ എസ്.എം. ഹൗസില്‍ ഷാരു ഷമ്മി(17) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നിഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡിഗ്രി വിദ്യാര്‍ത്ഥിനികളാണ് ശരണ്യയും നിഷയും. കോട്ടുകാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഷാരു ഷമ്മി.
നിഷയുടെ സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയും ശരണ്യ, ഷാരു എന്നിവരുടെ ചെരിപ്പുകളും ബാഗുകളും തൊപ്പികളും തീരത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ഇവ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂട്ടറില്‍ അടിമലത്തുറ കടല്‍ത്തീരത്തേക്ക് പോയതെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വൈകീട്ട് ആറുമണിയായിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് നിഷയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോണെടുത്തില്ല. ഇതേ തുടര്‍ന്ന് സന്ധ്യയോടെ നിഷയുടെ ബന്ധു വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.
പിന്നീട് കടലിലൂടെ പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നതായി ആഴിമല കടപ്പുറത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി ലൈഫ് ഗാര്‍ഡിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റല്‍ എസ്. ഐ. ഇ.ഷാനിബാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ് ബോട്ടിലെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞു.
Post Your Comments