തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസവാർത്ത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം കുറച്ചത് ഫലപ്രദമായി. ആകെ 7677 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രിയിലുമാണുള്ളത്. 1,897 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 1345 എണ്ണം രോഗബാധയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments