Latest NewsNewsEditor's Choice
Trending

നയതന്ത്രം കർമ്മമന്ത്രമായി ഏറ്റെടുത്ത് സുഷമാ സ്വരാജിനെ പോലെ ജയശങ്കറും ജനഹൃദയങ്ങൾ കീഴടക്കുന്നു.

ഇന്ത്യയുടെ വിദേശകാര്യമന്ത്രിയാകുന്നതിനും മുമ്പ് ആരായിരുന്നു എസ്.ജയശങ്കർ? സജീവരാഷ്ട്രീയത്തിലുൾപ്പെടാതിരുന്നതിനാൽ ഈ പേര് അതുവരെ ആർക്കും അത്രമേൽ പരിചിതമല്ലായിരുന്നു. 2015 ജനുവരിയിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തിയാണ് എസ്.ജയശങ്കർ. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് ഡോ.എസ് ജയശങ്കർ. 2014 - 2015 കാലഘട്ടത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരിക്കെ ഇന്ത്യ യു എസ് ആണവ കരാര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെസ്ക് 

രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഓരോ പ്രവാസിയായ ഇന്ത്യക്കാരനും ആഗ്രഹിച്ചത് ബുഷമാ സ്വരാജ് തന്നെ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യണമെന്നതായിരുന്നു.പക്ഷേ ആരോഗ്യപ്രശ്നങ്ങൾ കാരണം അവർ ഭരണസാരഥ്യമേറ്റെടുക്കാതെ മാറിനില്ക്കുകയാണെന്നറിഞ്ഞപ്പോൾ ആശങ്കയോടെ നമ്മൾ ഉറ്റുനോക്കിയത് ആ സ്ഥാനം ആര് ഏറ്റെടുക്കുമെന്നായിരുന്നു.എന്നാൽ
സുബ്രഹ്മണ്യം ജയശങ്കർ എന്ന സൗമ്യനായ മനുഷ്യനാണ് വിദേശകാര്യമന്ത്രിയെന്നറിഞ്ഞപ്പോൾ സുഷമ സ്വരാജിനു പകരം വയ്ക്കാൻ അദ്ദേഹത്തേക്കാൾ മികച്ചൊരാൾ ഇല്ലായെന്നു തന്നെ തോന്നി.

ഇന്ത്യയുടെ വിദേശകാര്യമന്ത്രിയാകുന്നതിനും മുമ്പ് ആരായിരുന്നു എസ്.ജയശങ്കർ? സജീവരാഷ്ട്രീയത്തിലുൾപ്പെടാതിരുന്നതിനാൽ ഈ പേര് അതുവരെ ആർക്കും അത്രമേൽ പരിചിതമല്ലായിരുന്നു. 2015 ജനുവരിയിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തിയാണ് എസ്.ജയശങ്കർ. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് ഡോ.എസ് ജയശങ്കർ. 2014 – 2015 കാലഘട്ടത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരിക്കെ ഇന്ത്യ യു എസ് ആണവ കരാര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കര്‍ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന മോദി സര്‍ക്കാരിന്റെ വിദേശനയങ്ങള്‍ നടപ്പിലാക്കിയ വ്യക്തി കൂടിയാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ സുഷമസ്വരാജിന്റെ കീഴില്‍ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തി. മാത്രമോ രാജ്യം പദ്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിരുന്ന വൃക്തി കൂടിയാണ് അദ്ദേഹം.

രണ്ടാം മോദി സർക്കാരിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം നേരിട്ടെത്തുകയായിരുന്നു അദ്ദേഹം. എന്തായാലും ശ്രീ.നരേന്ദ്രമോദിയെന്ന ക്രാന്തദർശിയായ ഭരണാധികാരിയുടെ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള ക്ഷണം വെറുതെയായില്ല എന്നു തെളിയിക്കുന്നതായിരുന്നു എസ്.ജയശങ്കറിന്റെ ഭരണമികവ്.ഇന്ത്യയ്ക്കെതിരെയുളള ആരോപണങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലെ അദ്ദേഹം നല്കുന്ന മറുപടികൾ ലോകരാഷ്ട്രങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.ഭീകരവാദം  വ്യവസായമാക്കിയ പാകിസ്ഥാനുമായി ചർച്ചയില്ലെന്നു തുറന്നടിച്ച ജയശങ്കർ പാക്കിസ്ഥാനെ പരാമർശിച്ചത് ടെററിസ്ഥാൻ എന്നായിരുന്നു.

ഡൽഹിയിലെ കലാപത്തെ തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അൽ ഖമേനിയും യുഎസ് ഡെമോക്രാറ്റിക് നേതാക്കളും സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയതിനെ കുറിച്ച് ഇന്ത്യയ്ക്ക് എന്ത് പറയാനുണ്ടെന്ന ചോദ്യത്തിനു എസ്.ജയശങ്കർ കൊടുത്ത ഉത്തരം ഒരു മികച്ച വിദേശകാര്യമന്ത്രിക്ക് മാത്രം നല്കാൻ കഴിയുന്നതായിരുന്നു.ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ഇപ്പോഴത്തെ അവസരത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നായിരുന്നു ആ ഉത്തരം.കൂടുതൽ വെല്ലുവിളികളും അവയെ അതിജീവിക്കാനുള്ള കാര്യശേഷിക്കുറവും ഇന്ത്യ മുമ്പ് അഭിമുഖീകരിച്ചിരുന്നു. ആ അവസരത്തിൽ ലോകവിഷയങ്ങളിൽ ഇടപെടാതിരിക്കുക എന്ന നയമാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാലിപ്പോൾ ഇന്ത്യയുടെ സമ്പദ്ഘടന വളർച്ചയുടെ പാതയിലാണ് പോരാത്തതിന് ലോകത്തിന്റെ സ്വഭാവം മുമ്പത്തേതിൽ നിന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.അതുക്കൊണ്ടു തന്നെ ഇന്ത്യയെന്ന രാജ്യം ലോകകാര്യളിൽ തന്റേടത്തോടെ ഇടപെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഒരൊറ്റ ചോദ്യം കൊണ്ട് യു.എൻ മനുഷ്യാവകാശ കൗൺസിൽ വിമർശകരുടെ അടക്കമുള്ള വിമർശകരുടെ വായടപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലും, കശ്‍മീരിന്റെ വിശേഷ അധികാരങ്ങൾ റദ്ദാക്കിയതിലും എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി എസ്.ജയശങ്കർ. കശ്മീർ വിഷയത്തിൽ അഭിപ്രായം പറയുന്നതിന് മുൻപ്, ഈ സംഘടനയിൽ ഉണ്ടായിരുന്ന നിങ്ങളുടെ പൂർവികർ കശ്മീർ വിഷയത്തിലെടുത്തിരുന്ന നിലപാടുകൾ എങ്ങനെയായിരുന്നുവെന്ന് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും എന്ന വായടപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം നല്കിയത്.

ഇതൊക്കെ ജയശങ്കറെന്നെ നയതന്ത്രജ്ഞന്റെ മികവുകളുടെ ഉദാഹരണമെങ്കിൽ വിദേശരാജ്യങ്ങളിലെ പ്രവാസികൾക്ക് ജ്യേഷ്ഠതുല്യനായ ജയശങ്കറെ കാണിച്ചു തന്നത് കൊറോണകാലത്തിലാണ്.വുഹാനിൽ കോവിഡ് -19 പൊട്ടിപുറപ്പെട്ടപ്പോൾ തന്നെ ചൈനയിലകപ്പെട്ട വിദ്യാർത്ഥികളടങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സത്വരനടപടികൾ തുടങ്ങിയ ആദൃ രാജ്യം നമ്മളായിരുന്നു.ചൈനയിയിലകപ്പെട്ട ഇതരരാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയുടെ ഇടപെടലിനെ കണ്ടത് ആദരവോടെയായിരുന്നു.ഇക്കഴിഞ്ഞ ഫെബ്രുവരി 1 ന് 324 പേരെയാണ് കൊറോണ ബാധ ഏറ്റവും രൂക്ഷമായ ചൈനയിലെ വുഹാനിൽ നിന്നും നാട്ടിലെത്തിച്ചത്.
അതിൽ മൂന്ന് കുഞ്ഞുങ്ങളും 211 വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പിറ്റേന്ന്, ഫെബ്രുവരി 2 ന് 330 പേരെ കൂടി അവിടെ നിന്നും രക്ഷപ്പെടുത്തി. അതിൽ ഏഴ് പേർ മാലദ്വീപ് സ്വദേശികൾ ആയിരുന്നു. അതിന്റെ പേരിൽ മാലദ്വീപ് പ്രസിഡന്റ് ഭാരതത്തോട് നന്ദി പറഞ്ഞത് നാം കണ്ടതുമാണ് .

ഇറാനിൽ അകപ്പെട്ട വിദ്യാർഥികളുടെയും തീർഥാടകസംഘത്തിലേയും ബന്ധുക്കളെ നേരിട്ടു സന്ദർശിച്ച് കാശ്മീർ ജനതയുടെ ഹൃദയം കവരാനും അദ്ദേഹത്തിനായി.മാർച്ച് 9 നു ദാൽ തടാകത്തിന്റെ തീരത്തുള്ള കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ കോംപ്ലക്‌സിലാണ്  ശ്രീ . ജയ്ശങ്കർ ഇറാനിൽ കൂടുങ്ങിയവരുടെ ബന്ധുക്കളെ കണ്ടത്.
ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ഏറിയ പങ്കും കാശ്മീരിൽ നിന്നുള്ള വിദ്യാർഥികളും ഇറാനിലെ ഖോം തീർത്ഥാടനകേന്ദ്രത്തിൽ പോയവരുമായിരുന്നു: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.എന്നിരുന്നാലും ബന്ധുക്കളെ നേരിൽ സന്ദർശിച്ചു ഉറപ്പ് കൊടുക്കുക വഴി കേന്ദ്രമന്ത്രി അവർക്ക് നല്കിയ സമാശ്വാസം വളരെ വലുതായിരുന്നു.
അന്ന് കൺവെൻഷൻ സെന്ററിൽ കേന്ദ്രമന്ത്രിയെ കണ്ട കാശ്മീരി യുവാവ് വർത്താമാധ്യമങ്ങളോട് പറഞ്ഞത് ഇത്രയും തിരക്കിനിടയിലും ഞങ്ങളെ കണ്ടു സമാശ്വാസിപ്പിക്കാനും ഉറപ്പ് നല്കാനും തയ്യാറായ ആ നല്ല മനസ്സിനെ നമിക്കുന്നുവെന്നായിരുന്നു. കേന്ദ്രമന്ത്രിമാരുടെ ഇത്തരം ഇടപെടലുകൾ തങ്ങൾക്ക് വലിയ തോതിലുള്ള ആത്മധൈര്യം പകരുന്നുവെന്നാണ് ഇറാനിൽ കുടുങ്ങിയ ഒരു വിദ്യാർഥിയുടെ അമ്മ പറഞ്ഞത്.

ഇറാനിലെ ഖ്യാം മേഖലയികപ്പെട്ട തീർത്ഥാടകരും വിദ്യാർസ്ഥികളുമടങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെഞ്ഞിച്ച അദ്ദേഹം ഇപ്പോൾ ഇറ്റലിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങികഴിഞ്ഞു.ആദ്യഘട്ടത്തിലുള്ള സംഘം ഇപ്പോൾ നാട്ടിലെത്തുകയും ചെയ്തു. മറ്റുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്കൊപ്പം രോഗം അതിവേഗം പടർന്നുപ്പിടിക്കുന്ന ഇറ്റലിയിൽ ഉള്ള ഇന്ത്യകാർക്ക് രോഗമില്ലായെന്നു ഉറപ്പുവരുത്താൻ വേണ്ടി മെഡിക്കൽസംഘത്തെ അവിടെയെത്തിച്ച ജയശങ്കറെന്ന മനുഷ്യന്റെ നമ്മളോടുള്ള കരുതൽ എത്ര വലുതാണ്.മടക്കിക്കൊണ്ടുവരുന്ന ഒരാളിൽ നിന്നുപോലും ഇവിടുള്ളവർക്ക് രോഗം വരരുതെന്ന നിർബന്ധബുദ്ധി വെളിവാക്കുന്നു ഇങ്ങനൊരു വിദേശകാര്യ മന്ത്രി ഓരോ ഇന്ത്യക്കാരന്റേയും ഭാഗ്യമെന്ന്.

വിദേശകാര്യമെന്ന വകുപ്പിനെ കുറിച്ച് ആറേഴു കൊല്ലം മുമ്പ് വരെ ഒരു ശരാശരി ഇന്ത്യക്കാരനോട് ചോദിച്ചാൽ അതേതു വകുപ്പെന്നു ചോദിക്കുമായിരുന്നു.ഇനി ഒരു പ്രവാസിയായ ഇന്ത്യക്കാരനോട് ചോദിച്ചാൽ പരാതിയും പരിഭവവും കുറ്റപ്പെടുത്തലുകളും മാത്രം പറയാനുള്ള ഒരു വകുപ്പും. എന്നാൽ സുഷമാ സ്വരാജെന്ന സ്ത്രീശക്തി ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് ഈ വകുപ്പിന്റെ ചുക്കാൻ ഏറ്റെടുത്തതോടെ ജനാധിപത്യ ഇന്ത്യയിലെ മികച്ച വകുപ്പുകളിലൊന്നായി ഇത് മാറിയെന്നു മാത്രമല്ല ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വജ്ര തുല്യം തിളങ്ങുന്നതായി മാറി.പ്രവാസികൾക്ക് മാതൃതുല്യയായിരുന്നു സുഷമാ സ്വരാജെങ്കിൽ ഓരോ ഭാരതീയന്റെയും സ്വകാര്യ അഹങ്കാരമായി മാറുന്നു സുബ്രഹ്‌മണ്യം ജയശങ്കറെന്ന ഇന്ത്യയുടെ സ്വന്തം പുത്രൻ! ഭാരതിയരെ,നമ്മൾ ഭാഗ്യവാന്മാരാണ്! ഇവരുടെ കരങ്ങളിൽ നമ്മൾ സുരക്ഷിതരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button