CricketLatest NewsNewsSports

നമ്മള്‍ പോലും അറിയാതെ നമ്മള്‍ ഇന്റര്‍ നാഷണല്‍ കണ്ടം ക്രിക്കറ്റ് കൗണ്‍സില്‍ ആയിരിക്കുകയാണ് കിടിലന്‍ ട്രോളുകളുമായി ട്രോളന്മാര്‍

സിഡ്‌നി: ഓസ്‌ട്രേലിയ ന്യൂസിലാന്റ് ആദ്യ എകദിനം കാണികള്‍ ഇല്ലാതെയാണ് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നത്. എന്നാല്‍ ഈ മത്സരത്തില്‍ ശരിക്കും പണികിട്ടിയത് ന്യൂസിലാന്റ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് തന്നെയാണ്. പ്രദേശികമായി കളിക്കുന്ന കണ്ടം ക്രിക്കറ്റിലെ പോലെ അടിച്ച ബോളുകള്‍ താരങ്ങള്‍ തന്നെ തിരഞ്ഞ് കണ്ടുപിടിക്കേണ്ട അവസ്ഥയായിരുന്നു മത്സരത്തില്‍. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്

മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍മാര്‍ പറത്തുന്ന പടുകൂറ്റന്‍ സിക്‌സറുകള്‍ക്കു ശേഷം പന്തു തിരിച്ചെടുക്കാന്‍ താരങ്ങള്‍ തന്നെ ഗ്യാലറിയിലേക്കു പോകേണ്ട അവസ്ഥയായിരുന്നു മത്സരത്തില്‍. ഗ്യാലറിയിലെ ആളൊഴിഞ്ഞ കസേരകള്‍ക്കിടയില്‍ പന്തു തിരയുന്ന താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നമ്മള്‍ പോലും അറിയാതെ നമ്മള്‍ ഇന്റര്‍ നാഷണല്‍ കണ്ടം ക്രിക്കറ്റ് കൗണ്‍സില്‍ ആയിരിക്കുകയാണ് ഇങ്ങനെ യാണ് ഞാനിന് ബൗണ്ടറിയില്‍ നില്‍ക്കത്തില്ലാ തുടങ്ങി നിരവധി ട്രോളുകളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. ഇതിനിടെ റിഷഭ് പന്തിനെയും ട്രോളാന്മാര്‍ വിട്ടിട്ടില്ല.

കടപ്പാട് ; ക്രിക്കറ്റ് കാര്‍ണിവല്‍, ട്രോള്‍ ക്രിക്കറ്റ് ക്ലബ്‌

 

shortlink

Post Your Comments


Back to top button