
ജറുസലേം: ആഗോള മഹാമാരിയായ കൊറോണക്കെതിരെ വാക്സിൻ കണ്ടെത്തിയതായി റിപ്പോർട്ട്. വൈറസിനെതിരേ ഇസ്രയേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്നും ഇതുസംബന്ധിച്ച് അടുത്തദിവസങ്ങളിൽത്തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് ഇസ്രയേൽ പത്രമായ ഹആരെറ്റ്സിന്റെ റിപ്പോർട്ടുചെയ്തു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന്റെ മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസേർച്ചിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയിരിക്കുന്നതെന്നും എന്നാൽ, വാക്സിൻ ഇനിയും ലാബ് പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിനെ കുറിച്ച് ഇസ്രയേൽ പ്രതിരോധമന്ത്രാലയം സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. കൂടുതൽ വിവരങ്ങളും ലഭ്യമല്ല
Post Your Comments