ലണ്ടന്‍• ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിലല്ലാതെ ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ദൈവത്തിനു നന്ദി പറയുന്നതായി ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജിം ഓ നീൽ. “ദൈവത്തിന് നന്ദി, ഇത് ഇന്ത്യയെപ്പോലെ എവിടെയെങ്കിലും ആരംഭിച്ചില്ല, ഇന്ത്യന്‍ നേതൃത്വത്തിന് വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടാകുമായിരുന്നെന്ന് കരുതുന്നില്ല. അതാണ് ചൈനീസ് മോഡലിന്റെ നല്ല വശം, ബ്രസീലിനെക്കുറിച്ചും നിങ്ങൾക്കും അങ്ങനെ പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. “- ജിം ഓ നീൽ പറഞ്ഞു.
കൊറോണ വൈറസ് പാൻഡെമിക് തടയാന്‍ ചൈന സ്വീകരിച്ച മാതൃകയെ പ്രശംസിച്ച നീല്‍ പാശ്ചാത്യ രാജ്യങ്ങൾ ഇത് അനുകരിക്കണമെന്നും പറഞ്ഞു. സി.എന്‍.ബി.സി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് നീലിന്റെ പ്രതികരണം.
അതേസമയം, ജിം ഓ നീലിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നീലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മന്ത്രി വിശ്വേഷ് നേഗി പ്രതികരിച്ചു. കൊറോണ വൈറസ് ഭീഷണിയോടുള്ള ഇന്ത്യയുടെ തുടക്കം മുതലുള്ള പ്രതികരണം വലിയ തോതിൽ മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments