ന്യൂഡൽഹി: കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് സന്തോഷകരമായ തീരുമാനവുമായി മോദി സർക്കാർ. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് 4 ശതമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് 2020 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ ആനുകൂല്യം ലഭ്യമാകുമെന്നും ധനമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം മുതലാണ് ജീവനക്കാര്‍ക്ക് പുതുക്കിയ ഡിയറന്‍സ് അലവന്‍സ് ലഭ്യമായിത്തുടങ്ങുക.
ALSO READ: ഒരു വീട്ടിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
അവശ്യവസ്തുക്കളുടെ വിലവര്‍ധനവ്, പണപ്പെരുപ്പം, എന്നിവ അടിസ്ഥാനമാക്കിയാണ് ഡിഎ/ഡിആര്‍ എന്നിവ വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നും താക്കൂര്‍ അറിയിച്ചു. 2019 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 12 ശതമാനത്തില്‍ നിന്നും 17 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിന് പുറമേ, കഴിഞ്ഞ ജനുവരിയില്‍ ഹിമാചല്‍പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് 5 ശതമാനം കൂട്ടുകയും ചെയ്തിരുന്നു.
Post Your Comments