
ഒട്ടാവ•കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രോഗോയർ ട്രൂഡോയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി ഐസോലെഷനില്‍ നിരീക്ഷണത്തിലായിരുന്ന സോഫിയ്ക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആയത്.
44 കാരിയായ സോഫി ഗ്രോഗോയർ ട്രൂഡോയ്ക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും 14 ദിവസം ഒറ്റപ്പെടലിൽ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യാഴാഴ്ച വൈകിട്ട് പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രിയ്ക്ക് യാതൊരു ലക്ഷണങ്ങളുമില്ലെന്നും എങ്കിലും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം 14 ദിവസം ഐസോലെഷനില്‍ കഴിയുമെന്നും വൈറസ് പരിശോധനയ്ക്ക് വിധേയമാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി ചുമതലകൾ തുടരുമെന്നും ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ഓഫീസ് അറിയിച്ചു
അതേസമയം, ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം വീട്ടില്‍ കഴിഞ്ഞുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. കാനഡയില്‍ ഏകദേശം 103 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments