ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന യെസ് ബാങ്കിന്റെ പകുതി ഓഹരി എസ്.ബി.ഐ വാങ്ങാൻ തീരുമാനിച്ചു. യെസ് ബാങ്കിന്റെ പുനഃസംഘാടന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതനുസരിച്ചാണ് തീരുമാനം. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരി എസ്.ബി.ഐ എടുക്കും. സ്വകാര്യ മേഖലക്കും ഓഹരി പങ്കാളിത്തം നല്‍കും.
സ്റ്റേറ്റ് ബാങ്ക് സമര്‍പ്പിച്ച പുനഃസംഘാടന പദ്ധതിയാണ് കേന്ദ്രമന്ത്രിസഭ പരിഗണിച്ചത്. മൊറട്ടോറിയം മൂന്നു ദിവസത്തിനകം നീക്കും. ഒരാഴ്ചക്കുള്ളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം പിന്‍വലിക്കും. അംഗീകൃത ഓഹരി മൂലധനം 1100 കോടിയില്‍നിന്ന് 6200 കോടി രൂപയായി ഉയര്‍ത്താനുള്ള നിര്‍ദേശവും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
പ്രതിസന്ധിയിലായ യെസ് ബാങ്കിനെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഐ.സി.ഐ.സി.ഐയും എച്ച്.ഡി.എഫ്.സിയും 1000 കോടി രൂപ വീതം നിക്ഷേപിക്കും. യെസ് ബാങ്കിെന്റ പത്തു രൂപ മുഖവിലയുള്ള നൂറു കോടി ഓഹരികള്‍ 1000 കോടി രൂപക്ക് വാങ്ങുന്നതിനാണ് ഐ.സി.ഐ.സി.ഐ ബോര്‍ഡ് അനുമതി നല്‍കിയത്. ഇതോടെ യെസ് ബാങ്കിെന്റ അഞ്ച് ശതമാനം ഓഹരി ഐ.സി.ഐ.സി.ഐ ബാങ്കിെന്റ കൈവശമാകും. സ്റ്റേറ്റ് ബാങ്ക് നടത്തുന്ന 49 ശതമാനം ഓഹരി നിക്ഷേപത്തിെന്റ 26 ശതമാനം മൂന്നു വര്‍ഷത്തേക്ക് പിന്‍വലിക്കാനാവില്ല. സ്വകാര്യ പങ്കാളികളുടെ ഓഹരി നിക്ഷേപത്തുകയില്‍ 75 ശതമാനവും മൂന്നു വര്‍ഷത്തേക്ക് പിന്‍വലിക്കുന്നത് വിലക്കും.
ALSO READ: കൊറോണ ഭീതി: എവറസ്റ്റ് പര്യവേക്ഷണ അനുമതി കൊടുക്കുന്നതിൽ പുതിയ തീരുമാനവുമായി നേപ്പാള്‍ സര്‍ക്കാര്‍
എച്ച്.ഡി.എഫ്.സിയും 1000 കോടി നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. അതേസമയം, യെസ് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം മൂന്നു ദിവസത്തിനുള്ളില്‍ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
Post Your Comments