Jobs & VacanciesLatest NewsKeralaNews

പൊതുമേഖലാ സ്ഥാപന നിയമനങ്ങളിൽ 10% സാമ്പത്തിക സംവരണം: മാനദണ്ഡങ്ങളും വ്യവസ്ഥകളും, ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപന നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. പരമാവധി 4 ലക്ഷം രൂപയാണ് കുടുംബ വാർഷിക വരുമാനം. അപേക്ഷകർ, പങ്കാളി, മാതാപിതാക്കൾ, 18ൽ താഴെ പ്രായമുള്ള മക്കൾ (ദത്തെടുത്തവർ ഉൾപ്പെടെ) സഹോദരങ്ങൾ എന്നിവർ കുടുംബ നിർവചനത്തിൽ വരും. ജനുവരി 3 മുതൽ ഉത്തരവിനു പ്രാബല്യമുണ്ട്.

ഇത് കണക്കാക്കുവാനായി മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിയിലെ പുരയിടത്തിൽനിന്നുള്ള കാർഷിക വരുമാനം, സാമൂഹിക സുരക്ഷാ/കുടുംബ പെൻഷനുകൾ, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യങ്ങൾ, യാത്രാബത്ത എന്നിവ ഒഴികെയുള്ള എല്ലാ വരുമാനവും പരിഗണിക്കണം. കുടുംബ‌ ഭൂസ്വത്ത് പഞ്ചായത്തിലെങ്കിൽ രണ്ടര ഏക്കറിലും മുനിസിപ്പാലിറ്റിയിലെങ്കിൽ 75 സെന്റിലും കോർപറേഷൻ പ്രദേശത്തെങ്കിൽ 50 സെന്റിലും, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് പ്ലോട്ട് (വീട് നിൽക്കുന്നതോ വീട് നിർമിക്കാൻ കഴിയുന്നതോ ആയ സ്ഥലം) മുനിസിപ്പാലിറ്റിയിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും കൂടാൻ പാടില്ല.

Also read : ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റൺ : ക്വാ​ര്‍​ട്ട​റി​ല്‍ കടന്ന് പി.​വി. സി​ന്ധു

ഒന്നിലേറെ ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ എല്ലാം ചേർത്തു വിസ്തൃതി കണക്കിലെടുക്കും. മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിയിലെ ഹൗസ് പ്ലോട്ടുകൾ ചേർത്തു കണക്കാക്കുമ്പോൾ 20 സെന്റിൽ കൂടരുത്.സംസ്ഥാനത്തിനു പുറത്തുള്ള ഭൂമിയും കണക്കിലെടുക്കും. അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗം റേഷൻ കാർഡിൽ പേരുള്ളവർ മറ്റു മാനദണ്ഡങ്ങളില്ലാതെതന്നെ സംവരണത്തിന് അർഹരാണ്. ഇത് തെളിയിക്കാൻ ഇതിനു വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം മതിയാകും.അവകാശവാദം വ്യാജമെന്നു കണ്ടാൽ നിയമനം റദ്ദാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button