കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സമാന്തര എക്സ്ചേഞ്ച് പിടികൂടിയത്. കാക്കയങ്ങാട് നഗരത്തിലെ സിപ് സോഫ്റ്റ് ടെക്നോളജി എന്ന സ്ഥാപനത്തിലാണ് സമാന്തര ടെലിഫോണ്‍ എക്സ് ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് പാലപ്പുഴയിലെ അബ്ദുല്‍ ഗഫൂര്‍ സഹോദരന്‍ സിറാജ് എന്നിവരെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്.
ഈ സമാന്തര എക്സ് ചേഞ്ച് വഴി കൈമാറുന്ന കോളുകള്‍ ട്രേസ് ചെയ്യാന്‍ സാധിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് ഫോണ്‍ കോളുകള്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലൂടെ കോടികളുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായും പറയുന്നു.
ഇതിനായുള്ള ഉപകരണങ്ങളും നിരവധി സിമ്മുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണ്.ഹവാല സംഘങ്ങള്‍ക്ക് വേണ്ടിയും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടി ഭീഷണി കോളുകള്‍ ചെയ്യാനും എക്സ് ചേഞ്ച് ഉപയോഗിച്ചു എന്നാണ് പ്രാഥമികമായ കണ്ടെത്തല്‍.
Post Your Comments