KeralaLatest NewsNews

നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു; കർശന നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്

കണ്ണൂർ: കണ്ണൂർ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. വിവിധ ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നുമാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.

നഗരത്തിലെ തെക്കി ബസാർ സ്റ്റേഡിയം, പ്ളാസ തുടങ്ങിയ സ്ഥലങ്ങളിലെ പത്തോളം ഹോട്ടലുകൾ, കുൾ ബാറുകൾ, റസ്‌റ്റോറന്റ് എന്നിവടങ്ങളിൽ നിന്നാണ് പഴകിയ പാൽ, പഴങ്ങൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.

ALSO READ: കോവിഡ് 19: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍? പ്രതികരണവുമായി കെ.സുരേന്ദ്രന്‍

കോർപറേഷൻ ആരോഗ്യ വിഭാഗം ഈ ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കോറോണ വൈറസ് രോഗത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകൾ ഹോട്ടലുകളിലേക്ക് എത്താത്തതിനാൽ പഴകിയ ഭക്ഷണം ദിവസങ്ങളായി ഹോട്ടലുകളിൽ നൽകുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്ക്വാഡുകളായി ഹെൽത്ത് ഇൻസ്‌പെക്ടർ മണി പ്രസാദിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും റെയിഡുകൾ തുടരുമെന്ന് കോർപറേഷൻ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button