Latest NewsKeralaIndia

കണ്ണൂരില്‍ ഞെട്ടിക്കുന്ന ക്രൂരത, ദമ്പതിമാരെ ഷെഡ്ഡില്‍ കെട്ടിയിട്ടു; ഭാര്യയെ സംഘം ചേർന്ന് പീഡിപ്പിച്ചു

ഈ സമയം ജിഷ്‌മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

കണ്ണൂര്‍: ബംഗളൂരുവിലുള്ള മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിനു സമീപം ഷെഡ്ഡില്‍ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം പീഡിപ്പിക്കുകയും ചെയ്തെന്നു പരാതി. ദമ്പതിമാരുടെ പേരിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍വെച്ചാണ് ജനുവരി 16 മുതല്‍ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികള്‍ അഞ്ചുപേരുള്ളതായി പരാതിയില്‍ പറയുന്നു. 19-ന് പുലര്‍ച്ചെ സ്ത്രീയുടെ ഭര്‍ത്താവ് ഷെഡ്ഡില്‍നിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങള്‍ അറിയിച്ചു.

അയാള്‍ രക്ഷപ്പെട്ടെന്നു മനസ്സിലാക്കിയതോടെ പ്രതികള്‍ അവിടെനിന്നു മുങ്ങി. സംഭവത്തിനുശേഷം മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈ.എസ്.പി.ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേളകം പോലീസ് കേസെടുത്തു.അമ്പായത്തോട്ടില്‍ ദമ്പതിമാര്‍ നാലേക്കര്‍ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോന് അനുമതിയും നല്‍കി. ജിഷ്‌മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്‌മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.തുടര്‍ന്ന് രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു. മര്‍ദിച്ചതിനു പുറമേ മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും കൈക്കലാക്കി. തുടര്‍ന്ന് ഷെഡ്ഡില്‍വെച്ച്‌ ജിഷ്‌മോന്‍ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടു പോകാന്‍ ആംബുലന്‍സോ സ്ട്രെച്ചറോ നൽകിയില്ല, മരക്കമ്ബുകള്‍ ചേര്‍ത്തുകെട്ടി മഞ്ചം ഒരുക്കി മൃതദേഹം പൊതുശ്മശാനത്തില്‍ എത്തിച്ചത് കാല്‍ നടയായി

ജിഷ്‌മോന്‍ ബംഗളൂരുവിലെത്തി ആഡംബരക്കാറും കവര്‍ന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്തു. ജിഷ്‌മോന്റെ പേരില്‍ പാനൂര്‍, തൊട്ടില്‍പ്പാലം, കുറ്റ്യാടി എന്നിവിടങ്ങളില്‍ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button