![trump and Ireland](/wp-content/uploads/2020/03/trump-and-Ireland.jpg)
വാഷിംഗ്ടണ്‍: കൊറോണ വൈറസ് അണുബാധയെക്കുറിച്ചുള്ള ഭയം മൂലം ലോകമെമ്പാടുമുള്ള നേതാക്കളും പരമ്പരാഗത ഷെയ്ഖ് ഹാന്‍ഡ് അഥവാ ഹസ്തദാനം ഒഴിവാക്കി പരസ്പരം കാണുമ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ അഭിവാദ്യം ചെയ്യുന്നത് പതിവാക്കി. ആളുകള്‍ ഷെയ്ക്ക് ഹാന്‍ഡിനു പകരം അതിഥികളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യാന്‍ ഹലോ ചെയ്യുന്നവരില്‍ സാധാരണക്കാരുണ്ട്, നിരവധി രാഷ്ട്രത്തലവന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. കൈകൂപ്പി നമസ്തേ പറയുന്ന രീതി അനുവര്‍ത്തിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് വ്യാഴാഴ്ച യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ അതിഥിയായി എത്തിയ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കറെ വൈറ്റ് ഹൗസില്‍ സ്വാഗതം ചെയ്ത രീതി.
കൊറോണ വൈറസിന്‍റെ അപകടം കണക്കിലെടുത്ത് ഇത് ആവശ്യമാണെന്ന് വാഷിംഗ്ടണിലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. തന്‍റെ അതിഥിയെ സ്വാഗതം ചെയ്യുതെങ്ങനെയെന്ന് ഓവല്‍ ഓഫീസിലെ റിപ്പോര്‍ട്ടര്‍മാര്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇന്ന് ഞങ്ങള്‍ കൈ കുലുക്കിയില്ല, പകരം കൈ കൂപ്പി സ്വാഗതം ചെയ്തു.’
കൈ കുലുക്കിയില്ലേ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ത്യന്‍ വംശജനായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയൊ വരദ്കര്‍ കൈകള്‍ കൂപ്പി ട്രംപിനെ എങ്ങനെ അഭിവാദ്യം ചെയ്തുവെന്ന് കാണിച്ചു കൊടുത്തു. ട്രംപ് തിരിച്ചും അതുപോലെ അഭിവാദ്യം ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഇന്ത്യയില്‍ ചെന്നപ്പോള്‍ അവിടെയുള്ള ആരുമായും ഞാന്‍ കൈ കുലുക്കിയിട്ടില്ല, അവര്‍ കൈകള്‍ കൂപ്പി എന്നെ അഭിവാദ്യം ചെയ്തതിനാല്‍ എനിക്കും വളരെ എളുപ്പമായി,’ ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജപ്പാനീസ് കുമ്പിടുന്ന രീതിയും (കുനിയുന്നു) ട്രംപ് കാണിച്ചു. ആളുകളെ ഇങ്ങനെയാണ് സ്വാഗതം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തല കുനിച്ച് ഹലോ പറയുന്നതില്‍ അല്പം വിചിത്രമായ അനുഭവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, കൊറോണ പോസിറ്റീവ് കണ്ടെത്തിയ ബ്രസീലിയന്‍ ഉദ്യോഗസ്ഥന്‍ ട്രംപുമായി അടുത്തിടപഴകിയതായി ബ്രസീലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാബിയോ വജംഗാര്‍ട്ടന്‍ എന്നയാള്‍ ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയുടെ കമ്മ്യൂണിക്കേഷന്‍സ് ചീഫാണ്. ഈ വ്യക്തി ഡൊണാള്‍ഡ് ട്രംപിനെ കണ്ടു. എന്നിരുന്നാലും, പ്രസിഡന്‍റ് ട്രംപിന് ഇതുവരെ കൊറോണ വൈറസ് പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് വൈറ്റ് ഹൗസിനെ പ്രതിനിധീകരിച്ച് പ്രസ്താവന പുറത്തിറക്കി.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments