തിരുവനന്തപുരം : കൊറോണയുടെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രചാരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പത്രസമ്മേളനം നടത്തുന്നതിന്റെ പേരില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പബ്ലിസിറ്റി മാനിയ ആണെന്ന് കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വിദഗ്ധരായ ഡോക്ടര്‍മാരാണ് കൊറോണ സംബന്ധിച്ച് ദിവസേനയുള്ള മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കേണ്ടത്. അതിനാല്‍ സംസ്ഥാനതലത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമുണ്ടാക്കി എല്ലാദിവസവും ബുള്ളറ്റിന് ഇറക്കണം. ഇറ്റലിയില്‍ നിന്നെത്തിയവരെ നെടുന്പാശേരി വിമാനത്താവളത്തില്‍ പരിശോധന നടത്താതെ പുറത്തുവിട്ടത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ഇതാണ് ഭീതിപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കിയതെന്നു മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് കേരളത്തില്‍ അപകടകരമായ സ്ഥിതിയുണ്ടായെന്ന പ്രതീതിയുണ്ടാക്കും. വിദ്യാലയങ്ങളും ആരാധനാലയങ്ങളും അടച്ചിട്ടിട്ടും ബിവറേജസ് ഒൗട്ട്ലെറ്റുള് തുറന്നു പ്രവര്‍ത്തിക്കുന്നത് വിരോധാഭാസമാണ്. കൊറോണ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനും ഗള്‍ഫിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് വീസ കാലാവധി നീട്ടിനല്‍കാനും നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Post Your Comments