Latest NewsKeralaNews

കൊറോണ ബാധ സ്ഥിരീകരിച്ചയാള്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു: ആ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം

കോഴിക്കോട്• കഴിഞ്ഞ മാർച്ച് 5 ന് സ്പൈസ്ജെറ്റ് വിമാനത്തില്‍ #SG54 # ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് ഇന്നലെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ഇയാള്‍ അന്നേ ദിവസം രാത്രി 10:45 നും 12:00 നും ഇടയിൽ വൈദ്യരങ്ങാടി, മലബാർ പ്ലാസ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2371471 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. രാമനാട്ടുകര മുൻസിപ്പാലിറ്റി റാപ്പിഡ് റസ്പ്പോൺസ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കിൽ ആയത് ഉടൻ തന്നെ ജില്ലാ തല RRTക്ക് കൈമാറേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

നേരത്തെ, രാത്രി 9.30 നും 10.30 നും ഇടയില്‍ എന്നാണ് അറിയിച്ചിരുന്നത്. യാത്രക്കാരനുമായി കണ്ണൂർ RRT സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമയത്തില്‍ കൃത്യത വരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button