കൊറോണ വൈറസ് ബാധയുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായ കെയിന്‍ റിച്ചാര്‍ഡ്‌സണെ ക്വാറന്റൈന്‍ ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് തനിക്ക് സുഖമില്ലെന്ന് റിച്ചാര്‍ഡ്‌സണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മെഡിക്കല്‍സ്റ്റാഫിനെ അറിയിച്ചത്. ഉടന്‍ തന്നെ താരത്തെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. എന്നാല്‍ പരിശോധനാഫലങ്ങള്‍ ഇത് വരെ പുറത്ത് വന്നിട്ടില്ല.
ഇതേത്തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിനുള്ള ടീമില്‍ നിന്നും റിച്ചാര്‍ഡ്‌സണ്‍ പുറത്തായി. താരത്തിന് പകരം പേസര്‍ സീന്‍ ആബട്ടിനെ ഓസീസ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്. തൊണ്ട വേദന കലശലായതാണ് റിച്ചാര്‍ഡ്‌സണ് കൊറോണ ബാധയേറ്റിട്ടുണ്ടോയെന്ന സംശയമുണ്ടാകാന്‍ കാരണം. ഉടന്‍ തന്നെ താരത്തെ ഓസീസ് ടീമംഗങ്ങള്‍ക്കിടയില്‍ നിന്ന് മാറ്റുകയായിരുന്നു.
Post Your Comments