Latest NewsUSANewsInternational

വ്യോമാക്രമണത്തിൽ 26 പേ​ര്‍ കൊല്ലപ്പെട്ടു

ബാ​ഗ്ദാ​ദ്: വ്യോമാക്രമണത്തിൽ 26 പേ​ര്‍ കൊല്ലപ്പെട്ടു.  ഇ​റാ​ന്‍ അ​നു​കൂ​ല സൈ​ന്യ​ത്തി​നു തി​രി​ച്ച​ടി ന​ല്‍‌കാനായി അമേരിക്ക ഇറാഖിലെ ഹാ​ഷെ​ഡ് അ​ല്‍​ഷാ​ബി സൈ​നി​ക​ശൃം​ഖ​ല​യു​ടെ ആ​യു​ധ​പ്പു​ര​ക​ള്‍​ ഉൾപ്പെടെ അ​ഞ്ച് ഇ​ട​ങ്ങ​ളി​ൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട് . അ​ഞ്ച് ഇ​ട​ങ്ങ​ളി​ലായിരുന്നു ആക്രമണം. ഇ​റാ​ന്‍ നി​ര്‍​മി​ച്ച​തെ​ന്ന് ക​രു​തു​ന്ന ഇ​മാം അ​ലി സൈ​നി​ക കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

Also read : ഇറ്റലിയില്‍ കുടുങ്ങിയ നിരവധി പേരുടെ കൂട്ടത്തിൽ എംഎല്‍എ യുടെ ഭാര്യയും

കഴിഞ്ഞ ദിവസം ഇ​റാ​ക്കി​ലെ ബാ​ഗ്ദാ​ദി​നു വ​ട​ക്കു​ള്ള ടാ​ജി വ്യോ​മ​താ​വ​ള​ത്തി​നു നേ​ര്‍​ക്കു​ണ്ടാ​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു യു​എ​സ് സൈ​നി​ക​രും ഒ​രു ബ്രി​ട്ടീ​ഷ് സൈനികനുമാണ് കൊ​ല്ല​പ്പെ​ട്ട​ത്. 12 പേ​ര്‍​ക്കു പ​രിക്കേറ്റു​. ഒ​രു ട്ര​ക്കി​ല്‍​നി​ന്നു തൊ​ടുത്തു​വി​ട്ട 18 കാ​ത്യു​ഷ റോ​ക്ക​റ്റു​ക​ളാ​ണു ക്യാ​മ്ബി​ല്‍ പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹാ​ഷെ​ഡ് അ​ല്‍​ഷാ​ബി സൈ​നി​ക​ശൃം​ഖ​ല​യെ​യാ​ണു സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button