വാഷിംഗ്ടണ്‍•ചൈനയില്‍ നിന്ന് മാരകമായ കൊറോണ വൈറസ് പടരുന്നത് തടയാന്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്പിലേക്ക് പുതിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
യൂറോപ്പിലേക്കുള്ള എല്ലാ യാത്രകളും അടുത്ത 30 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. ഇതുവരെ 460 വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ള ബ്രിട്ടന് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ വൈറസ് പടരുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ഇതുവരെ 1135 വൈറസ് കേസുകളാണ് യു എസില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 38 പേര്‍ മരിക്കുകയും ചെയ്തു.
ഈ വൈറസുമായി ബന്ധപ്പെട്ട പുതിയ കേസുകള്‍ നമ്മുടെ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും അടുത്ത 30 ദിവസത്തേക്ക് നിര്‍ത്തി വെയ്ക്കുകയാണെന്നാണ് ട്രംപ് പറഞ്ഞത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
‘ഐക്യത്തിന്‍റെയും ശക്തിയുടെയും കാലമായാണ് മാധ്യമങ്ങള്‍ ഇതിനെ കാണേണ്ടതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നമുക്ക് ഒരു പൊതു ശത്രു ഉണ്ട്, ലോകത്തിന്‍റെ ശത്രു, കൊറോണ വൈറസ്. നാം അതിനെ എത്രയും വേഗത്തിലും സുരക്ഷിതമായും ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ ജീവിതവും സുരക്ഷയും അല്ലാതെ മറ്റൊന്നും എനിക്ക് പ്രധാനമല്ല,’ അദ്ദേഹം പറഞ്ഞു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments