പാവറട്ടി : തന്നെ ആക്രമിച്ചതിനു ജയിലില്‍ കിടന്ന മകനെ ജാമ്യത്തിലിറക്കിയ 85 വയസ്സുള്ള വൃദ്ധമാതാവിനെ തീ കൊളുത്തി മകന്. പെയിന്റില്‍ ഒഴിക്കുന്ന തിന്നര്‍ മിശ്രിതം ഒഴിച്ചാണ് സ്വന്തം അമ്മയെ മകന് തീ കൊളുത്തിയത് . കുടുംബാംഗങ്ങളും നാട്ടുകാരും നോക്കി നില്‍ക്കെ റോഡിലാണ് സംഭവം. അമ്മയുടെ വായില്‍ ടോര്‍ച്ച് കുത്തിക്കയറ്റിയ കേസില്‍ ജയിലില്‍ കിടക്കുകയായിരുന്ന മകനെ അമ്മ 2 മാസം മുന്‍പാണ് ജാമ്യത്തിലിറക്കിയത്.
മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി നഗറില്‍ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനാണ് (85) പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാര്‍ തടഞ്ഞു വച്ച മകന് ഉണ്ണിക്കൃഷ്ണനെ (ഉണ്ണിമോന് –60) ബലപ്രയോഗത്തിലൂടെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 8.30നാണ് സംഭവം.
വള്ളിയമ്മുവിനെ ഉണ്ണിക്കൃഷ്ണന് മുന്‍പും പല തവണ ഉപദ്രവിച്ചിരുന്നതായി പറയുന്നു. ഉണ്ണിക്കൃഷ്ണന്റെ മകന്റെ ഭാര്യയുടെ കയ്യില്‍ നിന്നു തന്റെ സമ്മതമില്ലാതെ ചായ വാങ്ങി കുടിച്ചതിന് ഉണ്ണിക്കൃഷ്ണന് വള്ളിയമ്മുവിനെ മടല് കൊണ്ട് അടിക്കാനോങ്ങിയപ്പോള്‍ റോഡിലേക്കിറങ്ങിയ അമ്മയെ പിന്തുടര്‍ന്ന മകന് വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
വള്ളിയമ്മുവിന് വടി കുത്തിപ്പിടിച്ചേ നടക്കാനാകൂ. ഇതിനാല്‍ രക്ഷപ്പെടാനായില്ല. കുറച്ചകലെയായി റോഡില്‍ സമീപവാസികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ എത്തുംമുന്‍പ് തീ ആളിപ്പടര്‍ന്നിരുന്നു. അമ്മയെ മര്‍ദിച്ചതിനു ഉണ്ണിക്കൃഷ്ണന്റെ പേരില്‍ ഒട്ടേറെ പരാതികളുണ്ട്.
6 മാസം മുന്‍പാണ് ടോര്‍ച്ച് വായില്‍ കുത്തിക്കയറ്റിയ സംഭവത്തില്‍ അറസ്റ്റിലായത്. കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി വള്ളിയമ്മു തന്നെയാണ് കോടതിയിലെത്തി ജാമ്യത്തിലിറക്കിയത്.
Post Your Comments