കോട്ടയം : കോട്ടയത്ത് കൊറോണ ബാധിച്ചവര്‍ പോയത് ഈ വഴികളിലൂടെ. ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് പുറത്തുവിട്ടു . ഇവരുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളോട് ആരോഗ്യവകുപ്പുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടാന്‍ നിര്‍ദേശം. ഉണ്ട്. 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള ഫ്‌ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. രോഗിയുടെ കോഡ് R1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തീയതിയും സ്ഥലവും.
ഈ തീയതികളില്‍ നിശ്ചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണം. ഇല്ലെങ്കില്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കോട്ടയത്ത് ചെങ്ങളം സ്വദേശികളായ രണ്ടു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്. ഇരുവരും 14 ഇടത്താണു സഞ്ചരിച്ചത്.
Post Your Comments