Latest NewsIndiaNews

കൊറോണ ബാധ: സാമ്പത്തിക പ്രതിസന്ധികളില്‍ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച; വിപണി കൂപ്പുകുത്തി

ന്യൂഡൽഹി: ആഗോള തലത്തിൽ കോവിഡ് 19 ഭീതി വിതയ്ക്കുമ്പോൾ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 74.34 എന്ന കുറഞ്ഞ നിരക്കിലേക്ക് ഇന്ത്യന്‍ രൂപ കൂപ്പുകുത്തി. 2018 ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്ത ഡോളറിനെതിരെ 74.48 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കറന്‍സി നീങ്ങിയതോടെ വിനിമയ വിപണി കടുത്ത സമ്മര്‍ദ്ദത്തിലായി.

കഴിഞ്ഞ വ്യാപാര ദിനത്തിലെ രൂപയുടെ ക്ലേസിംഗ് മൂല്യം 73.64 രൂപയായിരുന്നു. രാവിലെ ഡോളറിനെതിരെ 74.28 എന്ന താഴ്ന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 74. 08 നും 74.34 നും മധ്യേ ഏറെ നേരം ഇന്ത്യന്‍ രൂപ തുടര്‍ന്നു.

രൂപയുടെ മൂല്യം 75 ന് താഴേക്ക് വീഴുകയാണെങ്കില്‍ വ്യാപാര സെഷനുകളിലെ സമ്മര്‍ദ്ദം നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് നീങ്ങിയേക്കും. കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ് പ്രധാനമായും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായത്. ഇതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് കൂടി ഏര്‍പ്പെടുത്തിയതോടെ ആഗോള വിപണിയില്‍ സമ്മര്‍ദ്ദം അതിശക്തമായി. ഇത് വ്യാപാരം തുടങ്ങിയതോടെ ഇന്ത്യന്‍ വിപണികളെയും പിടിച്ചുലച്ചു.

ALSO READ: കോവിഡ് 19 : ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘിച്ച്‌ സി​ഐ​ടി​യു, യോ​ഗം സം​ഘ​ടി​പ്പി​ച്ചു

അതേസമയം, ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിളക്കമാർന്ന ഇടമായി തുടരുന്നു. ക്രൂഡ് ബാരലിന് 20 ഡോളർ കുറഞ്ഞതിനാൽ ഇത് ഇന്ത്യയിലെ പണപ്പെരുപ്പം കുറയ്ക്കും. നിരക്ക് കുറഞ്ഞത് 50 ബി‌പി‌എസ് പലിശ നിരക്ക് കുറയ്ക്കാൻ ഇത് റിസർവ് ബാങ്കിന് അവസരമൊരുക്കും. നല്ല റാബി വിളവെടുപ്പും ക്രൂഡ് വിലയും ഇടപെടുന്നത് മൂലം പണപ്പെരുപ്പം 3.5-4 ശതമാനത്തിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ഗോയങ്ക കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button