Life Style

കറിയില്‍ ഉപ്പ് കൂടിയാല്‍ ടെന്‍ഷന്‍ അടിയ്‌ക്കേണ്ട… ഈ കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം ഉപ്പ് കൂടിയാല്‍ പിന്നെ കറി കഴിക്കാന്‍ പറ്റാതെയാവും. ഉപ്പ് കൂടിയാല്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം;

ഉപ്പ് കൂടിയാല്‍ അല്‍പ്പം തേങ്ങപാല്‍ ചേര്‍ക്കാം.ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ കറിയില്‍ രുചി ക്രമീകരിക്കപ്പെടും. ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് കുറയ്ക്കാന്‍ ഏറ്റവും മികച്ച പരിഹാരം ഉരുളക്കിഴങ്ങാണ്. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ക്കാം.

ഒരു തക്കാളി ചേര്‍ത്താലും ഉപ്പ് കുറഞ്ഞ് കിട്ടും. അധികം പുളിയില്ലാത്ത തൈര് ചേര്‍ക്കുന്നതും ഗുണകരമാണ്. സവാള വട്ടത്തില്‍ അരിഞ്ഞത് ചേര്‍ത്താല്‍ ഉപ്പ് കുറഞ്ഞ് കിട്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button