മുംബൈ : ഓഹരി വിപണിയെ സാരമായി ബാധിച്ച് കൊറോണ . വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ കനത്ത ഇടിവ്. ദേശീയ സൂചികയായ നിഫ്റ്റ് 2018 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1800 പോയിന്റ് നഷ്ടം നേരിട്ടു. നിഫ്റ്റി 541 പോയിന്റ് ( 5.2%) ഇടിഞ്ഞ് 9,916.55ലും, സെന്‍സെക്‌സ് 1,821.27 പോയിന്റ (2.1%) താഴ്ന്ന് 33,876.13ലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എട്ട് ലക്ഷം കോടി രൂപയാണ് ഈ ദിവസങ്ങളില്‍ വിപണിയില്‍ നിന്ന് നഷ്ടമായത്.
ബിഎസ്ഇയില്‍ 1397 ഓഹരികള്‍ നഷ്ടത്തിലായപ്പോൾ 97 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്.ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അഞ്ചുശതമാനം താഴ്ന്നു.. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വേദാന്ത, യെസ് ബാങ്ക്, ആക്സസ് ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഗ്രാസിം ഗെയില്‍ ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്. രൂപ യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ 2018 ഒക്‌ടോബര്‍ മുതലുള്ള കനത്ത തിരിച്ചടി നേരിട്ടു. ഡോളറിന് 74.55 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്.
Also read : ലോകത്തിലെ ആദ്യ ഇലക്‌ട്രിക് ആംബുലൻസ് ദുബായിക്ക് സ്വന്തം .
കൊവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതും, ബ്രിട്ടണ്‍ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് 30 ദിവസം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതും ആഗോള വിപണികൾക്ക് തിരിച്ചടിയായി. യു.എസ് സ്‌റ്റോക്ക് 4.7 ശതമാനവും ഏഷ്യാ പസഫിക് ഓഹരികള്‍ 4.1% ആണ് ഇടിഞ്ഞത്. ഒരു വര്‍ഷത്തിനുള്ളിലെ താഴ്ന്ന നിരക്കാണിത്. ജപ്പാന്റെ നിക്കി 3.3 ശതമാനവും ഒസ്ട്രേലിയയിലെ സൂചിക 3.7 ശതമാനവും നഷ്ടത്തിലാണ്. കൊറിയന്‍ സൂചിക നാലുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി.
Post Your Comments