ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനൊരുങ്ങി ബിജെപി . തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ഇതിലേക്കുള്ള ചർച്ചക്കായി ഹോളി അവധി കഴിഞ്ഞ് മധ്യപ്രദേശില്‍ തിരിച്ചെത്തിയ ഗവര്‍ണര്‍ ലാല്‍ജി ടണ്ടണെ ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം സന്ദര്‍ശിക്കും.
ഇന്ന് രാത്രിയിലായിരിക്കും കൂടിക്കാഴ്ച. എന്നാൽ എംഎല്‍എമാരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. എംഎല്‍എമാര്‍ നേരിട്ട് ഹാജരാകണമെന്ന് സ്പീക്കര്‍ എന്‍.പി.പ്രജാപതി ആവശ്യപ്പെട്ടിട്ടുണ്ട്. വിമതരുടെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേസമയം ബിജെപി ഇതിനെതിരെ രംഗത്തെത്തി. ‘സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമായിരിക്കുകയാണ്.
മാര്‍ച്ച് 16-ന് ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ ഗവര്‍ണറോടും നിയമസഭാ സ്പീക്കറോടും വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടും.’ ബിജെപിയുടെ ചീഫ് വിപ്പ് നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments