KeralaNewsFood & Cookery

ഛത്രപതി സാംബാജിയുണ്ടാക്കിയ “സാമ്പാർ” മറാത്തയിൽ നിന്നും കേരളം വരെയത്തിയത് ഇങ്ങനെയാണ്. .

ഇന്ന് നമ്മൾ മലയാളിയുടെ പ്രധാന ഒഴിച്ചുകൂട്ടാനാണ് സാമ്പാര്‍. പ്രത്യേകിച്ച് പ്രവാസികളായ മലയാളികളുടെ കണ്ണിലുണ്ണിയാണ് ഈ പച്ചക്കറി സൂപ്പ് . ഇവനുണ്ടെങ്കിലൽ ഒരാഴ്ചത്തെ കാര്യം കുശാലാണ് .
എന്നാല്‍ ഈ സാമ്പാര്‍ മലയാളിയുടെ സ്വന്തമാണോ ?അല്ല നമ്മൾ കൂടികിടപ്പ് അവകാശം കൊടുത്തു കൂടെ കൂട്ടിയതാണ് . സാമ്പാര്‍ കുടിയന്മാരായ തമിഴന്മാരുടേതാണോ ? അല്ലേയല്ല ! പിന്നെ അതിന്റെ ഉടമസ്ഥാവകാശം ആർക്ക് ?

സാംബാർ ഇന്നത്തെ സാമ്പാർ ആയതിനു പിന്നിൽ ഒരു രാജചരിത്രം ഉണ്ട് . ആ രീതിയിൽ കറികളുടെ കൂട്ടത്തിലെ ക്ഷത്രിയനാണ് നമ്മുടെ സാമ്പാർ . സമ്പാറിന്‍റെ തുടക്കം മഹാരാഷ്ട്രയില്‍ നിന്നാണ്.ദാല്‍ എന്ന പരിപ്പുകറിയാണ് സാമ്പാറിന്‍റെ മുത്തശ്ശന്‍. ആ മുത്തശ്ശന്റെ  പിറവിക്ക് കാരണമായതോ ഛത്രപതി ശിവജിയുടെ മകൻ സാംബാജി മഹാരാജ് ആണ് . ഒരിക്കൽ അയൽ രാജ്യ സന്ദർശനം കഴിഞ്ഞു സാംബാജി കൊട്ടാരത്തില്‍ വന്നപ്പോള്‍ ഭക്ഷണം വിളമ്പാൻ ഭാര്യയുണ്ടായില്ല . ഭക്ഷണം വിളമ്പാൻ വാല്യക്കാർ തയ്യാറായെങ്കിലും അടുക്കളയിൽ കയറി പുതിയ ഒരു കറി ഉണ്ടാക്കി ഭാര്യയെ ഞെട്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു . ദാല്‍ ഉണ്ടാക്കി നോക്കാമെന്ന് കരുതി പരിപ്പ് വേവിച്ചു . അതിൽ അല്പം പുളിയും മുളകും ഉപ്പും ചേർത്തു . പതിവ് കറി ആയ ദാൽ  കറി കിട്ടിയില്ലെങ്കിലും പുതിയ കറി മോശമായില്ല . ഇനി മോശമായിരുന്നെങ്കിൽ കൂടി രാജാവ് ഉണ്ടാക്കിയതല്ലേ -തല പോകേണ്ട എന്ന് കരുതി ഭൃത്യന്മാർ ജോർ എന്ന് പറഞ്ഞു കറിയെ പുകഴ്ത്തി . അവർ ആ കറിക്ക് ഇട്ട പേരാണ് സാമ്പാർ . സാംബാജി ഉണ്ടാക്കിയ കറി എന്നർത്ഥം

മറാത്തികള്‍, ഡെക്കാണും തമിഴ്നാടും ഭരിച്ച സമയത്ത് മറാത്ത താമസക്കാരാണ് തമിഴ്നാട്ടില്‍ സാമ്പാര്‍ പരിചിതമാക്കിയയത്. തഞ്ചാവൂരിലെ തമിഴന്മാരാണ് ഈ കറിക്ക് സവിശേഷമായ രുചിഭേദം ഉണ്ടാക്കിയെടുത്തത്. അവരതില്‍ പച്ചക്കറികള്‍ ചേര്‍ത്തു. സ്വാദിനായി കായവും ഉപയോഗിച്ചു

അങ്ങനെയാണ് സാമ്പാര്‍ കായം ചേര്‍ത്ത കൂട്ടാനായി മാറുന്നത്. സ്വാഭാവികമായും തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും സാമ്പാര്‍ കേരളത്തിലും എത്തി.പ്രധാനമായും പുളി ചേര്‍ത്ത പരിപ്പ് കറി എന്നതിൽ  നിന്ന് മാറി പച്ചക്കറികളും  പരിപ്പും  ചേര്‍ത്ത് വേവിച്ച ഒഴിച്ഛുകൂട്ടാനായി മാറുകയായിരുന്നു. സാമ്പാര്‍ പലവിധമുലകില്‍ സുലഭം എന്നതാണ് ഇന്നത്തെ അവസ്ഥ. തമിഴന്‍റെ സാമ്പാര്‍ വേറെ കൊങ്ങിണികളുടെ സാമ്പാര്‍ വേറെ.കര്‍ണ്ണാടകത്തിലെ സമ്പാര്‍ വേറെ. കേരളത്തില്‍ തന്നെ മലബാര്‍ സാമ്പാര്‍ അതില്‍ തന്നെ പാലക്കാടന്‍ സമ്പാര്‍ കോഴിക്കോടന്‍ സാമ്പാര്‍, വള്ളുവനാടന്‍ സാമ്പാര്‍ എന്നിങ്ങനെ വകഭേദവും രുചിഭേദവും ഉണ്ട്.തൃശൂരിൽ  നിന്നും ഏറെ വ്യത്യസ്തമാണ് തിരുവിതാം കൂറിലേയും തിരുവനന്തപുരത്തേയും സാമ്പാര്‍  പരിപ്പും പച്ചക്കറികളും കായവും മല്ലിയിലയും മറ്റും ചേരുന്ന സാമ്പാര്‍ നല്ലൊരു സമീകൃത ആഹാരവും ആരോഗ്യത്തിന് ഗുണകരമായതുമാണെന്ന് പോഷകാഹാര വിദഗ്ദ്ധര്‍ പറയുന്നു.  എന്തായാലും മഹാരാഷ്ട്രയിൽ നിന്നും വന്ന സാമ്പാറിന്റെ കട്ട ആരാധകർ ഇന്ന് മലയാളികളാണ് . ഛത്രപതി സാംബാജിയുടെ വിഭവമായതിനാൽ രാജോഗുണം ഏറും .

shortlink

Post Your Comments


Back to top button