മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെസൻസെക്സ് 265 പോയന്റ് ഉയര്‍ന്ന് 35900ലും നിഫ്റ്റി 63 പോയിന്റ് ഉയർന്ന് 10515ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് ബിഎസ്ഇയിലെ 915 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 421 ഓഹരികള്‍ നഷ്ടത്തിലാണ്.
റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലെത്തിയപ്പോൾ ഗെയില്‍, ഇന്‍ഫോസിസ്, സിപ്ല, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎല്‍ ടെക്, ഐടിസി, ഐഒസി, ബിപിസിഎല്‍, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
Post Your Comments