KeralaLatest NewsNews

കോവിഡ് 19: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കല്‍, ജീവനക്കാരുടെ ജോലി സമയം, അവധി അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആണ് തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

സ്പാ സെന്ററുകള്‍, സ്വകാര്യ റിസോര്‍ട്ടുകള്‍, ഫിസിയോ തെറാപ്പി സെന്ററുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവയടക്കമുള്ള മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടിവരുന്നതായും രോഗ ബാധിത പശ്ചാത്തലത്തിലും അവധി അനുവദിക്കാതിരിക്കുന്നതായും ജീവനക്കാരുടെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.

ജീവനക്കാരുടെ ആവശ്യാനുസരണം നിയമാനുസൃതമായ അവധി ദിനങ്ങള്‍ ലഭ്യമാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഫ്‌ളക്‌സി ടൈം അനുവദിച്ച്‌ ജോലി സമയം ക്രമപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുവാന്‍ തൊഴിലുടമ നടപടി സ്വീകരിക്കണം.

ALSO READ: പാ​ല​ക്കാട്ടും കു​ട്ട​നാ​ട്ടി​ലും താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത് പ​ക്ഷി​പ്പ​നി കാരണമോ? റിപ്പോർട്ട് പുറത്ത്

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ചട്ടങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും തൊഴിലുടമകള്‍ നിര്‍ബന്ധമായും പാലിക്കണം. ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഈ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുവാനാണ് സര്‍ക്കുലര്‍ വഴി തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button