ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി മീനാക്ഷി ലേഖി.ഡല്‍ഹി കലാപത്തിനു കളമൊരുക്കിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗമാണെന്ന് മീനാക്ഷി ലേഖി തുറന്നടിച്ചു. ലോക്സഭയിലാണ് സോണിയക്കെതിരെ ബിജെപി എംപി ഗുരുതര ആരോപണം ഉന്നയിച്ചത്.
ഡിസംബര്‍ 14 ന് രാം ലീല മൈതാനത്ത് സോണിയ നടത്തിയ പ്രസംഗമാണ് കലാപത്തിനു കളമൊരുക്കിയതെന്നാണ് മീനാക്ഷി ലേഖി ലോക്സഭയില്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുക അല്ലെങ്കില്‍ മരിക്കുക എന്ന രീതിയില്‍ സോണിയ ഡിസംബര്‍ 14 ന് പ്രസംഗിച്ചു. തൊട്ടടുത്ത ദിവസം ജാമിയ മിലിയ സംഭവം ഉണ്ടായെന്നും ലേഖി ആരോപിച്ചു.
കലാപങ്ങളെല്ലാം ഉണ്ടായത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക, ഉമര്‍ ഖാലിദ് എന്നിവരെല്ലാം കലാപത്തിനു ഉത്തരവാദികളാണെന്നും ബിജെപി എംപി ആരോപിച്ചു.
അതേസമയം, ഗുജറാത്ത് കോണ്‍ഗ്രസിലും രൂക്ഷമായ തമ്മിലടി തുടരുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന്റെ ക്ഷീണം മാറും മുന്‍പേ വീണ്ടും ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ രാജിക്കൊരുങ്ങി. നിലവില്‍ 13 പേരാണ് രാജിവെക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.
കോണ്‍ഗ്രസിലെ പട്ടീദാര്‍, പിന്നാക്ക വിഭാഗ നേതാക്കള്‍ തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് 13 എംഎല്‍എമാര്‍ രാജി വെക്കാന്‍ തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് പോകുന്നതില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഹൈക്കമാൻഡ് നേതൃത്വം.
Post Your Comments