Latest NewsKeralaNews

കൊവിഡ് 19; രാഷ്ട്രീയ മുതലെടുപ്പ് മതിയാക്കണം: യുവമോര്‍ച്ച

തിരുവനന്തപുരം: കൊവിഡ്19 വ്യാപനം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഭുല്‍കൃഷ്ണന്‍. രോഗത്തെ ഒത്തൊരുമിച്ച് നേരിടുന്നതിന് പകരം കേന്ദ്രം സംസ്ഥാനം എന്ന രീതിയിലുള്ള പതിവ് ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ മാസ്‌ക് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാസ്‌ക്കിന് നല്ല ക്ഷാമം നേരിടുന്നുണ്ട്. കരിഞ്ചന്തയില്‍ വില്‍പ്പന വ്യാപകമാകുന്നു. സര്‍ക്കാര്‍ തലത്തില്‍ മാസ്‌ക്ക് വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം. സംസ്ഥാനത്തുടനീളം ഇന്നുമുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തന നടപടികളില്‍ പങ്കാളികളാകുമെന്നും പ്രഭുല്‍കൃഷ്ണന്‍ പറഞ്ഞു.

യുവമോര്ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആര്‍. സജിത് അദ്ധ്യക്ഷത വഹിച്ചു. നോതാക്കളായ രഞ്ജിത് ചന്ദ്രന്‍, അനുരാജ്, വി.ജി. വിഷ്ണു, രുദ്രവീണ, ചന്ദ്രകിരണ്‍, രാകേന്ദു,  അഭിലാഷ്അയോധ്യ, ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button