KeralaLatest NewsNews

കോവിഡ്-19 മാരക വൈറസ് …. എളുപ്പം പിടിപെടുന്നത് ഇവര്‍ക്ക്… ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക

തിരുവനന്തപുരം : കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ കേരളം ആശങ്കയിലാണ്. ഈ ആശങ്കയ്ക്ക് പിന്നില്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ നമുക്ക് ഇടയ്ക്കിടെ ഉണ്ടാകാറുള്ള സാധാരണ ഇന്‍ഫ്‌ലുവന്‍സയുമായി സാമ്യമുള്ളതാണ് എന്നതുതന്നെ. സാധാരണ മൂക്കൊലിപ്പിനെപ്പോലും ആളുകള്‍ ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍ പരിഭ്രാന്തിയല്ല, കരുതലാണ് കൊറോണയെ നേരിടാന്‍ വേണ്ടത്.

read also : കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

US Centres for Disease Control and Prevention (CDC) പറയുന്നത് കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ചികിത്സ തേടുമ്പോള്‍ ഏറ്റവുമധികം കരുതലെടുക്കേണ്ടത് രോഗബാധ സ്ഥിരീകരിച്ച ആളുടെ അടുത്ത കുടുംബാംഗങ്ങള്‍ തന്നെയാണെന്നാണ്. ഇന്‍ഫെക്ഷന്‍ ഏറ്റവും എളുപ്പം പകരാന്‍ സാധ്യതയുള്ളതും ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കുതന്നെയാണെന്ന് CDC റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയിലെ വുഹാനില്‍നിന്ന് അമേരിക്കയിലേക്കു മടങ്ങിയ പത്ത് രോഗികളുമായി ഏറ്റവും അടുത്ത് ഇടപെട്ട 445 ബന്ധുക്കളെ നിരീക്ഷിച്ച ശേഷമാണ് ഈ നിഗമനം. രോഗബാധ ഉള്ള ആളുമായി അടുത്ത് ഇടപെടുന്നവരിലാണ് വൈറസ് പകരുന്നത്.

സാധാരണ ജലദോഷപ്പനി പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങള്‍ പിടിപെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button