Latest NewsNewsInternational

കൊറോണ വൈറസിനെ തടയാന്‍ മദ്യവും വിറ്റമിന്‍ ഡി യും ? സത്യാവസ്ഥ ഇതാണ്

ബാങ്കോക്ക്•‌കൊറോണ വൈറസ് (കൊവിഡ് 19) നെ ചെറുക്കാന്‍ മദ്യമോ വിറ്റമിന്‍ ഡി യോ ഒക്കെ മതിയെന്ന് തെറ്റിദ്ധരിച്ച് പല രാജ്യങ്ങളിലും ജനങ്ങള്‍ അപകടം വിളിച്ചു വരുത്തുകയാണെന്ന് അധികൃതര്‍.

മിക്ക ഇസ്ലാമിക് രാജ്യങ്ങളിലും മദ്യം നിരോധിച്ചിട്ടുണ്ടെങ്കിലും, 291 പേര്‍ കൊല്ലപ്പെടുകയും 8,000 ത്തിലധികം പേരെ ബാധിക്കുകയും ചെയ്ത വൈറസില്‍ നിന്ന് മദ്യപിക്കുന്നവരെ രക്ഷിക്കുമെന്ന വ്യാജ അഭ്യൂഹങ്ങള്‍ കാരണം നൂറുകണക്കിന് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലായി എന്ന് ഇറാനിയന്‍ അധികൃതര്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

ഖുസെസ്താന്‍ പ്രവിശ്യയില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 36 ആയി. ആ പ്രദേശത്തെ കൊറോണ വൈറസ് കൊല്ലപ്പെട്ടവരുടെ ഇരട്ടിയാണിത്. വ്യാജ മദ്യം കഴിച്ച് അല്‍ബോര്‍സിന്‍റെ വടക്കന്‍ പ്രദേശത്ത് ഏഴ് പേരും പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മന്‍ഷയില്‍ ഒരാളും മരിച്ചു.

ഖുസെസ്താന്‍റെ തലസ്ഥാനമായ അഹ്വാസിലെ ജുണ്ടിഷാപൂര്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 200 ലധികം പേരെ വിഷം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വക്താവ് അലി എഹ്സാന്‍പൂര്‍ സ്റ്റേറ്റ് ഏജന്‍സിയോട് പറഞ്ഞു. കൊറോണ വൈറസിനെ ചികിത്സിക്കാന്‍ മദ്യം ഫലപ്രദമാകുമെന്ന അഭ്യൂഹങ്ങളാണ് കേസുകള്‍ക്ക് കാരണമായതെന്ന് എഹ്സാന്‍പൂര്‍ സ്ഥിരീകരിച്ചു.

പുതിയ കൊറോണ വൈറസിന്‍റെ അജ്ഞാത സ്വഭാവം തീര്‍ത്തും കൃത്യതയില്ലാത്ത കിംവദന്തികള്‍ക്ക് കാരണമായിട്ടുണ്ട്. പലരും തുടക്കത്തില്‍ തന്നെ അതിന്‍റെ പേര് ‘കൊറോണ’ ബിയറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കരുതുന്നതായി എഹ്സാന്‍‌പൂര്‍ പറഞ്ഞു.

VITAMIN-D

എന്നാല്‍, തായ്‌ലന്‍ഡിലാകട്ടേ മറ്റൊരു രീതിയിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. തായ്‌ലന്‍ഡിലെ ഒരു ക്ലിനിക്കിന്‍റെ പേരിലുള്ള (Dr.dew clinic) ഫേസ്‌ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ പ്രചാരണങ്ങളിലൊന്ന്. ‘കൊറോണ വൈറസ് ബാധയില്‍ നിന്ന് വിറ്റമിന്‍ ഡി രക്ഷിക്കും’ എന്ന തലക്കെട്ടിലാണ് ഈ പോസ്റ്റ്. തായ് ഭാഷയിലുള്ള ഈ കുറിപ്പ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു.

ഫേസ്‌ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് വിറ്റമിന്‍ ഡിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നത്. കൊറോണ വൈറസ് ബാധയുടെ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി യോ മദ്യമോ സഹായിക്കുമെന്നുള്ള വാദങ്ങളെല്ലാം പൊള്ളത്തരമാണെന്നും ശാസ്‌ത്രീയ അടിത്തറയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button