ഇന്നത്തെ കാലത്ത് ആളുകള്‍ നേരീടുന്ന വലിയ ഒരു പ്രശനമാണ് ടെന്‍ഷനും സ്ട്രെസും. വേഗമേറിയ ജീവിതവും മാറിയ ജോലി സാഹചര്യങ്ങളുമണ് ഇതിന് പ്രധാന കാരണം. സാഹചര്യങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വേരിയേഷനുകളാണ് ടെന്‍ഷനും സ്ട്രെസിനുമെല്ലാം ഇടയാക്കുന്നത്.
എന്നാല്‍ ടെന്‍ഷനില്‍ നിന്നും സ്വയം അകന്നു നില്‍ക്കാന്‍ ചില ആഹാങ്ങളും പാനിയങ്ങളും നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും. അതില്‍ പ്രധാനിയാണ് പാഷന്‍
ഫ്രൂട്ട് ലെമണ്‍ ജ്യൂസ് പാഷന്‍ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് കഴിക്കുന്നതിലൂടെ സ്ട്രെസിനും ടെന്‍ഷനും കാരണമാകുന്ന ഹോര്‍മോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നു.
ശാരീരികമായ ആരോഗ്യത്തിനും വളരെ നല്ലതാണ് പാഷന്‍ഫ്രൂട്ട് ജ്യൂസ്. ധാരാളം ജീവകങ്ങളും പോഷകങ്ങളും പാഷന്‍ ഫ്രൂട്ടില്‍ അടങ്ങയിട്ടുണ്ട്. ആന്റീ ഓക്സിഡന്റുകളും ധാരാളമായി പാഷന്‍ഫ്രൂട്ടില്‍ അടങ്ങിയിട്ടുള്ളതിനാല്‍ സൌന്ദര്യ സംരക്ഷണത്തിനും ഇത് ഉത്തമമാണ്.
Post Your Comments