KeralaLatest NewsNews

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം ; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരെ വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസ്സം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തു. അതേസമയം അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മനോജിനെയും ആനന്ദിനെയിം ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്യും. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച് ആറുപേര്‍ക്ക് പരിക്കേറ്റത്. പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി എന്നിവരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേര്‍ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളില്‍ വരുമ്പോഴാണ് നാലാമത്തെ കുട്ടി അനഘയെ ഇടിച്ചത്. വിദ്യാര്‍ത്ഥിനികളെ ഇടിക്കും മുമ്പ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പൂച്ചാക്കല്‍ സ്വദേശി അനീഷിനെയും നാലു വയസുള്ള മകനെയും കാര്‍ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് നിന്നത്. ഇരുവരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button