KeralaLatest NewsNews

അഞ്ച് തവണ മക്കളെ ഉപേക്ഷിച്ച് യുവതി പലരോടൊപ്പം ഒളിച്ചോടി; എന്നാല്‍ എല്ലാത്തവണയും യുവതി പോലീസിന്റെ വലയില്‍ കുടുങ്ങി, സംഭവം ഇങ്ങനെ

ചെങ്ങന്നൂര്‍: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി അറസ്റ്റില്‍. മുളക്കുഴ കൊഴുവല്ലൂര്‍ സ്വദേശിനി രജനിയാണ് അറസ്റ്റിലായത്. ഫെബ്രുവരി രണ്ടിന് വൈകിട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോവുകയായിരുന്നു. ഇവരെ കൈയ്യോടെ പൊക്കിയപ്പോള്‍ ഞെട്ടിയത് പോലീസുകാരാണ്. കരണം ഇവര്‍ അഞ്ച് തവണയാണേ്രത പലരോടൊപ്പമായി ഒളിച്ചോടിയത്. എന്നാല്‍ ഓരോ തവണപോകുമ്പോഴും പോലീസ് പൊക്കുമെന്നുള്ളതാണ് വാസ്തവം.

വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ തവണയും വലയില്‍ അകപ്പെടുന്നതും.ഇത്തവണ കുടുങ്ങിയതാകട്ടെ ഭര്‍ത്താവ് ഗിരീഷ് ചെങ്ങന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും. ഇതേതുടര്‍ന്ന് സി.ഐ എം.സുധിലാലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയതില്‍ നിന്ന് റാന്നിയിലുള്ള വാടക വീട്ടില്‍ നിന്നാണ് അന്വേഷണസംഘം യുവതിയെ അറസ്റ്റ് ചെയ്തത്.

2015 ല്‍ മറ്റൊരു യുവാവിനൊപ്പം കടന്ന യുവതിയെ ഡല്‍ഹിയില്‍ നിന്നുമാണ് അന്ന് പൊലീസ് കണ്ടെത്തിയത്. ഓരോ തവണയും വ്യത്യസ്തരായ കാമുകന്മാര്‍ക്കൊപ്പമായിരുന്നു യുവതി ഒളിച്ചോടിയിരുന്നത്. ഫോണിലൂടെയും നേരിട്ടും ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും ആ സൗഹൃദം പ്രണയമായി വളര്‍ത്തുകയുമാണ് യുവതിയുടെ രീതി. തുടര്‍ന്ന് കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി കടന്ന് കളയും. പിന്നെ വീടും കുഞ്ഞും ഒന്നും രജനിക്ക് പ്രശ്നമല്ല. എന്നിട്ടോ വീട് വാടകയ്‌ക്കെടുത്ത് കാമുകനൊപ്പം പോയി എവിടേലും സുഖവാസവും തുടങ്ങും. പക്ഷേ അപ്പോഴേക്കും വീട്ടുകാരുടെ പരാതിയില്‍ പോലീസ് ഇവരെ കണ്ടെത്തും. ഇത്തവണയും കാമുകനൊപ്പം പോയി വീട് വാടകക്കെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു രജനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button