KeralaLatest NewsNews

കൊറോണ; സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിനും നിയന്ത്രണം, പത്തനംതിട്ടയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

പത്തനംതിട്ട: കൊറോണ വൈറസ് സംസ്ഥാനത്ത് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സംസ്ഥാനം. വിനോദ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. കൂടാതെ ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

ഇത് പ്രകാരം ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല. കൂടാതെ നിലവില്‍ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശങ്ങളെ നിരീക്ഷിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കും. ടൂറിസ്റ്റുകള്‍ക്ക് പുറമേ ഹോട്ടല്‍ ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. ഇറ്റലി, ഇറാന്‍, ചൈന, സൗത്ത് കൊറിയ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വമേധയാ മുന്‍കരുതല്‍ എടുക്കണം. അത്തരക്കാര്‍ വീടുകളിലോ ഹോട്ടലുകളിലോ മറ്റാളുകളെ സ്വീകരിക്കുകയോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. വിദേശ പൗരന്മാര്‍ സ്റ്റേറ്റ് സെല്ലിനെ വിവരം അറിയിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button