യുഎഇ: കുറ്റവാളികളെ എളുപ്പത്തില്‍ പിടികൂടാന്‍ ഹൈടെക് കാറുകളുമായി യുഎഇ. അബുദാബി പോലീസ് അവതരിപ്പിക്കുന്ന സ്മാര്‍ട്ട് പട്രോളിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് കുറ്റവാളികളെ പിടികൂടുന്നത്. ഉടന്‍ തന്നെ ഈ സംവിധാനം രാജ്യത്ത് വ്യാപകമാക്കും.
പോലീസ് വാഹനങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു സ്മാര്‍ട്ട് ബാര്‍ മുഖം തിരിച്ചറിയാന്‍ സഹായിക്കും. ഇതിനാല്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ഉടന്‍ തന്നെ കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കും. ഈ ഹൈടെക് സംവിധാനം കേന്ദ്ര പ്രവര്‍ത്തന വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിക്കും, കൂടാതെ വാച്ച് ലിസ്റ്റിലെ ഏതൊരു കുറ്റവാളിയുമായും ഒത്തുനോക്കി പ്രതിയെകണ്ടെത്താന്‍ സഹായിക്കും.
‘സ്മാര്‍ട്ട് ബാര്‍’ എന്നാണ് സംവിധാനത്തിന്റെ പേര്. ഇത് പ്രകാരം പോലീസിന് കുറ്റംകൃത്യം നടന്നാല്‍ സ്വമേധയ അറിയിപ്പ് ലഭിക്കുകയും ചെയ്യും. മുഖം തിരിച്ചറിയല്‍ സംവിധാനത്തിനുപുറമെ, ആവശ്യമുള്ള കാറുകളുടെ പ്ലേറ്റ് നമ്പറുകള്‍ സ്മാര്‍ട്ട് ബാറിന് കണ്ടെത്താനാകും. നിരീക്ഷണ ക്യാമറകള്‍ വഴി വേഗതയേറിയ വാഹനങ്ങള്‍ കണ്ടെത്താനും മറ്റ് ട്രാഫിക് നിയമലംഘനങ്ങള്‍ ട്രാക്കുചെയ്യാനും കഴിയും
Post Your Comments