കളിക്കുന്നതിനിടെ പന്ത്രണ്ടുകാരന് സൂര്യാഘാതമേറ്റു

വാണിയമ്പാറ : കളിക്കുന്നതിടയില്‍ പന്ത്രണ്ടുകാരന് ക്ലാസുകാരന് സൂര്യാഘാതമേറ്റു. വാണിയമ്പാറ രായിമരയ്ക്കാര്‍ അന്‍വറിന്റെ മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഇസാമിന് ആണ് സൂര്യതാപമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിലും ചെവിയുടെ പിന്‍ഭാഗത്തും സാരമായി പൊള്ളലേറ്റിട്ടുണ്ട്. കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടെങ്കിലും അലര്‍ജിയാണെന്നാണ് ആദ്യം കരുതിയത് . പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് തിരിച്ചറിഞ്ഞത്

Share
Leave a Comment