ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നടക്കം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങള്‍ സുരക്ഷിതമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിട്ടി. കോഴിയിറച്ചിയിലൂടെ കൊറോണ പകരുമെന്ന പ്രചാരണങ്ങളില്‍ കഴിഞ്ഞ ഒരു മാസം 1,750 കോടിയുടെ നഷ്ടമാണ് രാജ്യത്താകമാനമുണ്ടായത്. ശാസ്ത്രീയമല്ലാത്ത പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മാംസാഹാരം രോഗവാഹിനി അല്ല. ശീതീകരിച്ച മാംസാഹാരങ്ങള്‍ അടക്കം ഭക്ഷ്യയോഗ്യമാണ്. ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് ബാധയേറ്റതായി ഒരു കേസ് പോലും ലോകത്ത് എവിടെയും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments