പത്തനംതിട്ട : പ്രമുഖ റസ്റ്റോറന്റില്‍ നിന്നും കൊറോണ ബാധിച്ച കുടുംബം ഭക്ഷണം കഴിയ്ക്കാനായി കയറി, പ്രചാരണം വ്യാപകമായതോടെ റസ്റ്റോറന്റില്‍ ആളുകള്‍ കയറുന്നില്ലെന്ന് പരാതി. കൊറോണ ബാധിതര്‍ കോന്നിയിലെ ഒരു ഹോട്ടലില്‍ കയറിയെന്നും അവിടെ ഭക്ഷണം കഴിച്ചെന്നും ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പ്രചാരണത്തിനു പിന്നിലുള്ള ആളെ കണ്ടെത്തി റെസ്റ്റോറന്റ് ഉടമ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
റാന്നിയിലെ കുടുംബം പുനലൂരിലേക്ക് പോകും വഴി റസ്റ്ററന്റില്‍ കയറിയെന്നായിരുന്നു പ്രചാരണം. ഇതോടെ ഹോട്ടലില്‍ ആളു കയറാതെയായി. കോന്നി മുറിഞ്ഞമംഗലം സ്വദേശിക്കെതിരെ ഹോട്ടല്‍ ഉടമ ഡോ. ജോണ്‍സണ്‍ വര്‍ഗീസ് ഏബ്രഹാം കോന്നി പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.
Post Your Comments