ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ചിട്ടു. രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചുകൂടുന്നതും അത്യാവശ്യമല്ലാത്ത യാത്രകള്‍ ചെയ്യുന്നതും ജനങ്ങള്‍ ഒഴിവാക്കണമെന്നും ചൊവ്വാഴ്ച്ച മുതല്‍ നഴ്‌സറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍
14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബ്‌നാന്‍, നേപ്പാള്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. വിസിറ്റ് വിസ,വിസ ഓണ്‍ അറൈവല്‍,റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ എന്നിവര്‍ക്കും വിലക്ക് ബാധകമാവും.
Post Your Comments