മുംബൈ : ഇന്ത്യയിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഇതോടെ സാമ്പത്തിക രംഗത്തും കൊറോണ പ്രകടമായി. കൊറോണ വൈറസ് ഉയര്‍ത്തുന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ എല്ലാ മേഖലകളും. ആരോഗ്യരംഗത്ത് മാത്രമല്ല സാമ്പത്തിക രംഗത്തും കൊറോണ തകര്‍ച്ചയുണ്ടാക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ജിയോ മേധാവി മുകഷ് അംബാനിക്ക് വിപണിയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഒരു ദിവസത്തിനിടെ അംബാനിക്ക് ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടത് 580 കോടി ഡോളറാണ് (ഏകദേശം 42,899 കോടി). കൊറോണ വൈറസിനെ തുടര്‍ന്ന് ആഗോള ഓഹരികളോടൊപ്പം എണ്ണവിലയും ഇടിഞ്ഞതിനെ തുടര്‍ന്നാണ് മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ആലിബാബ മേധാവി ജാക്ക് മാ ഒന്നാമത് എത്തിയതും.
2018 മധ്യത്തില്‍ ഒന്നാം റാങ്കിങ് നഷ്ടപ്പെട്ട അലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ് സ്ഥാപകനായ മായ്ക്ക് ഇപ്പോള്‍ അംബാനിയെക്കാള്‍ 2.6 ബില്യണ്‍ ഡോളര്‍ കൂടുതലുണ്ട്. 44.5 ബില്യണ്‍ ഡോളറാണ് മായുടെ ആസ്തി. കൊറോണ വൈറസ് ആലിബാബയുടെ ചില ബിസിനസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കുമായുള്ള വര്‍ധിച്ച ആവശ്യകത മൂലം നാശനഷ്ടങ്ങള്‍ ലഘൂകരിക്കപ്പെട്ടു.റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ തിങ്കളാഴ്ച 12 ശതമാനമാണ് ഇടിഞ്ഞത്. 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്
Post Your Comments