കോയമ്പത്തൂര്‍: കോഴിക്കര്‍ഷകര്‍ പ്രതിസന്ധിയില്‍. കൊറോണയും പക്ഷിപ്പനിയും വരുത്തി വച്ചത് കോടികളുടെ നഷ്ടമാണ്. പക്ഷിപ്പനി ഭീതി കാരണം കോഴിവില ഇടിഞ്ഞതും ഇവരെ പ്രതസന്ധിയിലാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഫാമുകളില്‍ 25 രൂപയിലും താഴെയാണ് കോഴി വിലയിപ്പോള്‍. നേരത്തെ 80 ന് മുകളില്‍ കിട്ടിയതാണ് കൊറോണയും പക്ഷിപ്പനിയും കാരണം ഇല്ലാതായത്.
കേരളത്തിലെത്തുന്ന ഭൂരിഭാഗം കോഴികളും തമിഴ്‌നാട്ടില്‍ നിന്ന് കയറ്റി അയ്ക്കുന്നതാണ്.ഇവിടെ കിലോഗ്രാമിന് 75 രൂപയ്ക്കടുത്താണ് ഉത്പാദനച്ചെലവ്. എന്നാല്‍കേരളത്തില്‍ ഇത് 80ന് മുകളിലാണ്. അതായത് 50 രൂപയ്ക്കും മേലെ നഷ്ടത്തിലാണ് കോഴിവില്‍പ്പന. പ്രതിദിനം 500 കോടിയോളം രൂപയുടെ നഷ്ടമാണ് തമിഴ്നാട്ടിലെ കോഴി വ്യാപാരമേഖലയില്‍ ഇപ്പോള്‍ ഉണ്ടാവുന്നത്.
ചൂട് കൂടിയതും ക്രിസ്തുമത വിശ്വാസികളുടെ നോമ്പ് എന്നിവ കാരണം നേരത്തേ തന്നെ വില്‍പ്പന കുറഞ്ഞു തുടങ്ങിയിരുന്നു. മുട്ടവിലയും കുറഞ്ഞിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാണ് കര്‍ഷകരുടെയും വ്യാപാരികളുടെയും ആവശ്യം. ഇല്ലെങ്കില്‍ ഇനിയും വന്‍ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.
Post Your Comments