ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായ പരിഹാസത്തിനും അവഹേളനത്തിനും മറുപടിയുമായി നടി ചിപ്പി.തനിക്ക് ട്രോളുകൾ കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും എന്നാൽ വിമർശനം അതിരുകടന്നപ്പോൾ വിഷമം തോന്നിയെന്നും നടി പറഞ്ഞു. താന്‍ പത്രക്കാരെ അറിയിച്ചല്ല എത്തുന്നത്. അവരായി ണ്ടുപിടിച്ചെത്തുന്നതാണ്.
മുമ്പ് ഞാനും കല്പന ചേച്ചിയുമെല്ലാം ഒരുമിച്ചായിരുന്നു പൊങ്കാല ഇടുന്നത്.തുകൊണ്ട് തന്നെ ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും എല്ലാം എത്തുകയും തങ്ങളുടെ ഫോട്ടോ ഇടുകയും ചെയ്യും. എല്ലാ തവണയും ഇത്തരം ഫോട്ടോ പത്രങ്ങളിലും ചാനലുകളിലും വരാറുമുണ്ട്. നിരന്തരം ഇങ്ങനെ വരുന്നതിനാൽ ആവും ട്രോളുകൾ ഉണ്ടായത് എന്നും ചിപ്പി അഭിപ്രായപ്പെട്ടു.
ഇരുപതുവര്‍ഷത്തോളമായി അമ്മയുടെ മുന്പില് പൊങ്കാല ഇടുന്നു. അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാല്‍ അമ്മയോട്. ഇത്തവണ കൊറോണ ഭീതിയൊക്കെ ഉണ്ടായതുകൊണ്ട് ഒരു പരിഭ്രമം തോന്നിയിരുന്നു. എന്നാല്‍ ഒഴിവക്കാന്‍ തോന്നിയില്ല. കല്പന ചേച്ചി ഒപ്പമില്ലാത്ത സങ്കടമുണ്ടെന്നും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments