Latest NewsKeralaIndia

അച്ഛൻ മരിച്ച 12 കാരിയെ ബന്ധുക്കൾ പലർക്കും കാഴ്ചവെച്ചത് ആയിരം രൂപക്ക് , നാട്ടുകാർ പരാതിപ്പെട്ടത് നിരവധിയാളുകള്‍ വന്നു പോകുന്നത് കണ്ട്

പീഡന വിവരം പുറത്തറിഞ്ഞതോടെ അധികൃതര്‍ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

മലപ്പുറം : അസമില്‍ നിന്നുള്ള 12 വയസുകാരിയെ ബന്ധുക്കൾ നിരവധിപേർക്ക് കാഴ്ചവെച്ചത് ആയിരം രൂപ നിരക്കിൽ. അസം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പെണ്‍കുട്ടിയെ മലപ്പുറത്ത് എത്തിച്ച്‌ പീഡനത്തിന് ഇരയാക്കിയിരുന്നത് . കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ് ഈ സ്ത്രീയും പുരുഷനും . ഇവര്‍ പെണ്‍കുട്ടിയെ ആയിരം രൂപയ്ക്ക് നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു .പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് നാലുമാസം മുന്‍പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും പെണ്‍കുട്ടിയെ കോട്ടയ്ക്കലില്‍ കൊണ്ടുവന്നത്. എടരിക്കോട്ടുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചാണ് ഇവര്‍ കുട്ടിയെ പലര്‍ക്കായി കാഴ്ച വച്ചത്.

പെണ്‍കുട്ടിയെ താമസിപ്പിച്ച ക്വാര്‍ട്ടേഴ്സില്‍ നിരവധി പേര്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ക്വാര്‍ട്ടേഴ്സില്‍ എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു . പീഡന വിവരം പുറത്തറിഞ്ഞതോടെ അധികൃതര്‍ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ച വെച്ച സ്ത്രീയെയും പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണെന്നാണ് പ്രാഥമിക വിവരം. ലൈംഗിക ചൂഷണത്തിനു വേണ്ടി മാത്രമായി പെണ്‍കുട്ടിയെ അസമില്‍ നിന്നെത്തിക്കുകയായിരുന്നുവെന്ന് സിഡബ്ല്യൂസി ചെയര്‍മാന്‍ പറഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണം പോലീസ് ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button