Latest NewsNewsIndia

പ്രതിഷേധിക്കുന്നവരെ തടങ്കലില്‍ പാര്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധം; കശ്മീരില്‍ തടങ്കലിലായ നേതാക്കളെ വിട്ടയക്കണെന്നാവശ്യപ്പെട്ട് പ്രതിപക്ഷം

ഡല്‍ഹി: പ്രതിഷേധിക്കുന്നവരെ തടങ്കലില്‍ പാര്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധം. കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള എട്ട് രാഷ്ട്രീയ നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നാവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. മെഹ്ബൂബ മുഫ്തി  അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന്  പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുന്നവരെ അധികാരമുപയോഗിച്ച് തടവിലാക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയവരെയാണ് കേന്ദ്ര സര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റിന് ശേഷം നിരവധി നേതാക്കളെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേതാക്കളെ തടങ്കലിലാക്കിയത് ഭരണഘടന ഉറപ്പ് നല്‍കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ലംഘനമാണെന്നും മൗലികാവകാശ ലംഘനമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.

കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും തെളിയിക്കുന്നതാണ് മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയിട്ടുള്ള നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button