Latest NewsNewsIndia

മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് നല്‍കിയില്ല; 45കാരിയായ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കുത്തിക്കൊന്നു

മുംബൈ: മദ്യലഹരില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. മദ്യപിച്ചെത്തി വാഹനമോടിച്ച് അപകടങ്ങള്‍ വരുത്തി നിരവധി പേരുടെ മരണത്തിനിടയാക്കുന്ന സംഭവങ്ങളും ധാരാളമായി നടക്കുന്നുണ്ട്. അത്തരത്തില്‍ മദ്യപിച്ചെത്തിയ ശേഷം 45കാരിയായ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കുത്തിക്കൊന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മുംബൈയിലാണ് സംഭവം.

മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ഭാര്യയെ 51കാരന്‍ കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രിയാണ് സംഭവം. ജയിംസ് ജോണാണ് 45കാരിയായ ഭാര്യ റാബിയയെ കുത്തിക്കൊന്നത്. ഇയാളുടെ രണ്ടാമത്തെ ഭാര്യയാണ് റാബിയ. മദ്യപിച്ച് വീട്ടിലെത്തിയ ജയിംസ് ഭാര്യ റാബിയ ജയിംസിനോട് മൊബൈല്‍ ഫോണ്‍ ചോദിക്കുകയും ഇവര്‍ ഇത് നല്‍കാത്തതിനെത്തുടര്‍ന്ന് ഭാര്യയെ ജയിംസ് ആദ്യം അസഭ്യം പറഞ്ഞു. പീന്നീട് കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുകയായിരുന്നു.സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.

റാബിയയുടെ ശരീരത്തില്‍ കുത്തേറ്റപാടുകള്‍ നിരവധിയുണ്ടെന്നും. അതിനാല്‍ സംഭവശേഷം ഉടന്‍ തന്നെ ഇവര്‍ മരണപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി. കൊലപാതക കുറ്റം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button