ന്യൂഡല്‍ഹി: അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം. മുകുള്‍ വാസ്നിക് ആണ് വിവാഹിതനായത്. സുഹൃത്തായിരുന്ന രവീണ ഖുറനെയാണ് വധു. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചടങ്ങ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, അംബിക സോണി തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. അറുപതാം വയസിലാണ് മുകുള്‍ വാസ്നിക് വിവാഹിതനാകുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്താണ് ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു മുകുള്‍ വാസ്നിക്.
Post Your Comments