Latest NewsNewsIndia

ഡല്‍ഹിയില്‍ നടന്ന പൗരത്വ നിയമഭേദഗതി സമരത്തില്‍ ഐഎസ് ഭീകര സംഘടനയുടെ പങ്ക് തെളിഞ്ഞു : ഡല്‍ഹിയില്‍ അറസ്റ്റിലായ ജഹനാസൈബിനേയും ഭാര്യയേയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ : േ കേരളത്തിലെ ഒരു മതതീവ്രവാദ സംഘടനക്കും ഡല്‍ഹി കലാപങ്ങളില്‍ പങ്കെന്ന് സംശയം

പൗരത്വ നിയമഭേദഗതിയുടെ മറവില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മന: പൂര്‍വം വര്‍ഗീയ കലാപം ഉണ്ടാക്കാനും ശ്രമം നടത്തി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നടന്ന പൗരത്വ നിയമഭേദഗതി സമരത്തില്‍ ഐഎസ് ഭീകര സംഘടനയുടെ പങ്ക് തെളിഞ്ഞതായി സൂചന .ഡല്‍ഹിയില്‍ അറസ്റ്റിലായ ജഹനാസൈബിനേയും ഭാര്യയേയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങളാണ് .ജഹനാസൈബ് , ഭാര്യ ഹിന ബഷീര്‍ ബീഗം എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സിഎഎ വിരുദ്ധ സമരങ്ങളില്‍ ഇടപെട്ട് കലാപം ഉണ്ടാക്കുകയാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ കലാപത്തിനു തുടക്കമിടുന്നതില്‍ ഐ.എസ് സ്ലീപ്പര്‍ സെല്ലുകളിം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും വലിയ പങ്കു വഹിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം.
കലാപം നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് നേരത്തെയും ഐഎസ് ഭീകര സംഘടനയുടെ ഭാഗമായവരെ പിടികൂടിയിട്ടുണ്ട്.ഡല്‍ഹി ജാഫറാബാദില്‍ നിന്ന് 2019 ഏപ്രിലില്‍ മൊഹമ്മദ് ഫായിസ് എന്ന ഐഎസ് ഭീകരന്‍ അറസ്റ്റിലായിരുന്നു. ഇതേ ജാഫറാബാദ് ആയിരുന്നു ഇപ്പോഴത്തെ ഡല്‍ഹി കലാപത്തിന്റെ കേന്ദ്രബിന്ദുവും. ഇന്ത്യയിലെ ഐഎസ് അനുകൂല ഗ്രൂപ്പായ ഹര്‍ക്കതുല്‍ ഹര്‍ബ് ഇ ഇസ്ലാം എന്ന സംഘടനയുടെ പ്രധാന നേതാക്കളും ജാഫറാബാദ് സ്വദേശികളാണ്. ഇവരെ രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്ന് നേരത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ എന്‍.ഐ. അന്വേഷണത്തിലആണ്.

ഐഎസ് മോഡ്യൂളുകളുടെ സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ കലാപങ്ങള്‍ അരങ്ങേറിയത്. ഈ സ്ഥലങ്ങളെല്ലാം ഇന്റലിജന്‍സ് ബ്യൂറോ നിരീക്ഷണത്തിലാണ്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ കലാപത്തിനിടയില്‍ ലക്ഷ്യമിട്ട് തന്നെ കൊല ചെയ്‌തെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. 2019 ല്‍ ഐഎസ് വിഭാഗത്തിന്റെ നിരവധി ഭീകരര്‍ പിടിയിലായതിനു പിന്നില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ അന്വേഷണമായിരുന്നു. അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്താന്‍ ഇതൊരു കാരണമാക്കിയിട്ടുണ്ടെന്നും സംശയിക്കുന്നു.

മോദി സര്‍ക്കാരിനെ തകര്‍ത്ത് രാജ്യത്തെ മുസ്ലിങ്ങള്‍ ഐഎസിന്റെ കീഴില്‍ സംഘടിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ ഐഎസ് ഗ്രൂപ്പുകളില്‍ നിരന്തരം പ്രചരിക്കുകയാണ്. ഐഎസിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്ത കേരളത്തിലെ ഒരു മതതീവ്രവാദ സംഘടനക്കും ഡല്‍ഹി കലാപങ്ങളില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button