സീതത്തോട് : സംസ്ഥാനം വീണ്ടും ചുട്ട് പൊള്ളുന്നു. കൊറോണയും പക്ഷിപ്പനിയും കേരളത്തില്‍ വ്യാപിക്കുന്നതിനിടെ സംസ്ഥാനം കൊടും ചൂടിലേക്കും കടക്കുന്നു. ചിലസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴപെയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടും ശക്തമായിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സീതത്തോട് ടൗണില്‍ പച്ചക്കറിക്കട നടത്തുന്ന സ്ത്രീക്ക് സൂര്യതാപമേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പേഴുംകാട്ടില്‍ മണികുമാറിന്റെ ഭാര്യ വി.എസ്. അജിത(48)യ്ക്കാണ് സൂര്യാതപമേറ്റത്.
വലതുകൈയുടെ മടക്കിന് രണ്ടിടത്തായിട്ടാണ് പൊള്ളലേറ്റത്. കൈയില്‍ പൊള്ളിയ തരത്തില്‍ നിറംമാറ്റവും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സൂര്യാതപമാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസമായി കനത്ത ചൂടാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നതും ജോലികള്‍ ചെയുന്നതും ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സ നേടാനും നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments